ADVERTISEMENT

ടെക്സസ് ∙ നിയമ വിരുദ്ധമായി അമേരിക്കയിൽ നുഴഞ്ഞു കയറിയവരേയും ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ കോടതി ശിക്ഷിച്ച കുടിയേറ്റക്കാരേയും യുഎസിൽ നിന്നും പുറത്താക്കുന്നത് നൂറു ദിവസത്തേക്ക് മരവിപ്പിച്ച ബൈഡന്റെ ഉത്തരവിന് താൽക്കാലിക സ്റ്റേ. ടെക്സസ് ഫെഡറൽ ജഡ്ജ് ഡ്രു ടിപ്റ്റനാണ് സ്റ്റേ ഉത്തരവിറക്കിയത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റിക്കെതിരെ ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സറ്റൺ സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ഉത്തരവ്.

ടെക്സസിലെ സതേൺ ഡിസ്ട്രിക്ക് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ജഡ്ജിയായി ഡ്രു ടിപ്റ്റനെ നിയമിച്ചത് പ്രസിഡന്റ് ട്രംപായിരുന്നു. ബൈഡൻ പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്ത ആദ്യ ദിനം പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലെ ഈ സുപ്രധാന തീരുമാനത്തിന് സ്റ്റേ നൽകിയത് ബൈഡൻ–കമല ഹാരിസ് ടീമിനേറ്റ കനത്ത പ്രഹരമായിരുന്നു.

ഡിപ്പോർട്ടേഷൻ മരവിപ്പിച്ചുകൊണ്ടു ബൈഡൻ ഭരണകൂടത്തിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് നിയമ വിധേയമല്ല. എന്നു മാത്രമല്ല, മില്യൺ കണക്കിന് ഡോളർ വർഷം തോറും നിയമ വിരുദ്ധ കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി ടെക്സസ് സംസ്ഥാനം ചില വഴിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഇവരെ ഡിപോർട്ട് ചെയ്യാൻ സംസ്ഥാനം സ്വീകരിച്ച നടപടികൾ തെറ്റാണെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.

ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ഡേവിഡ് പെക്കോസ്ക്കയോടു ഡിപോർട്ടേഷൻ മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് 14 ദിവസത്തേക്ക് നിർത്തി വെക്കണമെന്നും ജഡ്ജി കർശന നിർദേശം നൽകിയിട്ടുണ്ട്. ഈ വിധിയെകുറിച്ചു ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com