ADVERTISEMENT

 

ടൊറന്റോ∙ ശതാബ്ദി ആഘോഷിക്കുന്ന ചങ്ങനാശേരി സെന്റ് ബർക്ക്മാൻസ് കോളജിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ എസ്ബി കോളജ് അലുമ്നൈ കാനഡയിലും പ്രവർത്തനം സജീവമാക്കുന്നു. ഇംഗ്ളിഷ് വിഭാഗം മുൻ അധ്യാപകൻകൂടിയായ ജോസ് തോമസ് (ഒന്റാരിയോ) പ്രസിഡന്റും ഏബ്രഹാം ഐസക്ക് സെക്രട്ടറിയും (ആൽബർട്ട), ജിമ്മി വർഗീസ് (ഒന്റാരിയോ) ട്രഷററുമായി കാനഡ ചാപ്റ്ററിന് പുതിയ നേതൃത്വവുമായി.

കോവിഡ് നിയന്ത്രണങ്ങൾ മാറുന്നമുറയ്ക്ക് ഒത്തുചേരുന്നതിനൊപ്പംതന്നെ ശതാബ്ദിയോടനുബന്ധിച്ചുള്ള പരിപാടികളിൽ ഇവിടെനിന്നുള്ള പൂർവവിദ്യാർഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കുകകൂടിയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. കാനഡയിലെ വിവിധ പ്രവിശ്യകളിൽനിന്നുള്ള പൂർവവിദ്യാർഥികളെല്ലാം പങ്കാളികളാകണമെന്നും അഭ്യർഥിച്ചു. ജനുവരിയിൽ പൂർവവിദ്യാർഥി സംഘടന നടത്തിയ സംഗമത്തിൽ കാനഡയിൽനിന്നുള്ളവരുടെ കലാപരിപാടികളും ഉൾപ്പെടുത്തിയിരുന്നു. 

കൂട്ടായ്മയിൽ ചേരുന്നതിനും വാട്സാപ്പ് ഗ്രൂപ്പിൽ ഭാഗമാകുന്നതിനുമായി ഭാരവാഹികളായ ജോസ് തോമസ് (416.729.5591) ഏബ്രഹാം ഐസക്ക് (587.437.6615), ജിമ്മി വർഗീസ് (416.873.8185) എന്നിവരുമായോ താഴെപ്പറയുന്നവരുമായോ പൂർവവിദ്യാർഥികൾക്കു ബന്ധപ്പെടാം. 

റോൺ ജോസ് (നോവസ്കോഷ- 905.549.4281)) ജെറിൻ ജോസഫ് (നോവസ്കോഷ-902.919.2225),  അരുൺ പി. സജു (ബ്രിട്ടിഷ് കൊളംബിയ- 778.789.6937) , ദിവ്യശ്രീ പ്രദീഷ് (സസ്കാച്വൻ- 306.999.2637), നോബിൾ അഗസ്റ്റിൻ (ആൽബർട്ട- 403.680.6555), ബോബി കൈനിക്കര (നയാഗ്ര- 647.300.7974), ജോസ് തോമസ് (ടൊറന്റോ- 416.729.5591), വിനോദ് ജോൺ (മിസ്സിസാഗ- 647.297.3022)

ഇ-മെയിൽ വഴിയും ബന്ധപ്പെടാം- sbalumnicanada@gmail.com

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com