ADVERTISEMENT

വാഷിങ്ടൻ ∙ കോവിഡ് മഹാമാരിയെ തുടർന്ന് യുഎസിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സംഖ്യ ഫെബ്രുവരി 21 ഞായറാഴ്ച 500,000 കവിഞ്ഞതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജീവൻ ബലിയർപ്പിക്കേണ്ടി വന്ന അമേരിക്കൻ ജനതയുടെ ഇരട്ടിയോളമാണ് മഹാമാരി തട്ടിയെടുത്തത്.

അമേരിക്കയിലെ കോവിഡ് മരണം 500,000 കവിഞ്ഞതോടെ വൈറ്റ് ഹൗസിൽ പ്രത്യേക വിജിൽ തിങ്കളാഴ്ച സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് ബൈഡൻ പറഞ്ഞു. അതോടൊപ്പം മൗനാചരണവും ഉണ്ടായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

മാസങ്ങൾക്ക് മുമ്പു തന്നെ ഫെബ്രുവരി അവസാനത്തോടെ അമേരിക്കയിലെ കോവിഡ് 19 മരണം 500,000 ലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ഫൗസി അമേരിക്കൻ ജനതയ്ക്കു മുന്നറിയിപ്പ്  നൽകിയിരിക്കുന്നത് 2022 വരെ എല്ലാവരും മാസ്ക്ക് ധരിക്കുകയും സാമൂഹ്യ അകലവും പാലിക്കുകയും ചെയ്യണമെന്നാണ്.

അമേരിക്കയിൽ കോവിഡ് 19 സ്ഥിരീകരിച്ച ഒരു വർഷത്തിനുള്ളിൽ അര മില്യൺ ജനതയെ നഷ്ട്ടപ്പെട്ടുവെന്നത് രാജ്യത്തിന് താങ്ങാവുന്നതിലേറെ നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്. അമേരിക്കയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28206650 ആയി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com