ന്യുജഴ്സി ∙ ന്യുജേഴ്സി സംസ്ഥാനത്തെ എഡിസൻ സിറ്റി മേയറായി ഇന്ത്യൻ അമേരിക്കൻ അറ്റോർണി സപ്ന ഷാ മത്സരിക്കുന്നു. ഫെബ്രുവരി 17 നാണ് ഇതു സംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായത്. ന്യുജഴ്സിയിലെ അഞ്ചാമത്തെ ഏറ്റവും വലിയ സിറ്റി എന്ന പദവി മാത്രമല്ല, രാജ്യത്തെ ഏറ്റവും കൂടുതൽ ഇന്ത്യൻ അമേരിക്കൻ പോപ്പുലേഷൻ ഉള്ള സിറ്റി കൂടിയാണിത്.
എഡിസൻ ടൗൺഷിപ്പ് കൗൺസിൽ ആന്റ് ബോർഡ് ഓഫ് എജ്യുക്കേഷൻ മെമ്പറായി പ്രവർത്തിച്ച പരിചയ സമ്പത്തു മേയർ സ്ഥാനത്തിനു മുതൽകൂട്ടായിരിക്കുമെന്ന് സപ്നാ കരുതുന്നു. ടാക്സ് നിയമങ്ങളിൽ സ്ഥിരതയും സിറ്റിയിലെ ജീവിതനിലവാരം ഉയർത്തുകയും , പുതിയ വ്യവസായ സംരംഭകരെ ആകർഷിക്കുകയും ചെയ്യുകയായിരിക്കും തന്റെ ലക്ഷ്യമെന്ന് അവർ പറയുന്നു.
ഡമോക്രാറ്റിക് പാർട്ടി ഫെബ്രുവരി 24ന് സംഘടിപ്പിക്കുന്ന വെർച്വൽ കൺവൻഷനിൽ വെച്ചു എൻഡോഴ്സ്മെന്റ് ലഭിക്കുമെന്ന് സപ്ന പറഞ്ഞു. 18,000 റജിസ്ട്രേഡ് ഡെമോക്രാറ്റുകളുടെ പിന്തുണ അഭ്യർത്ഥിച്ചു കൊണ്ടു സപ്ന കത്തെഴുതിയിട്ടുണ്ട്.
എഡിസൻ സിറ്റിയിൽ 102,000 ഏഷ്യൻ കുടുംബങ്ങളാണെന്നും അതിൽ ഭൂരിഭാഗവും ഇന്ത്യൻ അമേരിക്കൻസാണെന്നും ഇവർ പറഞ്ഞു.
ഏഷ്യൻ ഫസഫിക്ക് അമേരിക്കൻ ലോയേഴ്സ് (ന്യുജേഴ്സി) പ്രസിഡന്റാണ് സപ്ന. ആൽബനി ലൊ സ്കൂളിൽ നിന്നാണ് നിയമ ബിരുദം ലഭിച്ചത്. ഫിനാൻഷ്യൽ അസിസ്റ്റന്റായും ജോലി ചെയ്തിട്ടുണ്ട്.