ADVERTISEMENT

വാഷിങ്ടൻ ∙ വൈസ് പ്രസിഡന്റ്  കമല ഹാരീസിന്റെ  ടീമിൽ  പോളിസി അഡ് വൈസറായി നിയമിതനായ മൈക്കൽ സി. ജോർജ് പത്തനംതിട്ട മല്ലശേരി തൂമ്പുംപാട്ട് ടി. ജോർജിന്റെയും ഗ്രേസി  ജോർജിന്റെയും പൗത്രനാണ്.  പിതാവ് ഡോ. തോമസ് ജോർജും മാതാവ് ഡോ. മറിയ ലുസ് ജോർജും കാർഷിക ശാസ്ത്രജ്ഞരാണ്. ഇപ്പോൾ റിട്ടയർ ചെയ്ത് അറ്റലാന്റയിൽ. ഇളയ സഹോദരൻ പാട്രിക്ക് സി. ജോർജ് ലൊസാഞ്ചലസിൽ ജോലി ചെയ്യുന്നു.

പിതാവും ഫിലിപ്പിൻസ് സ്വദേശിയായ മാതാവും രാജ്യാന്തര സംഘടനയിൽ ഉദ്യോഗസ്ഥരെന്ന നിലയിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്തു. എൺപതുകളിൽ അമേരിക്കയിലെത്തി. ഇരുവരും ഹാവായി യുണിവേഴ്സിറ്റിയിലാണ് ഗവേഷണം നടത്തിയത്. മൈക്കൾ  ജനിച്ചത് ഇവിടെ വച്ചാണ്.

കേരളവുമായി മൈക്കളിനും അടുത്ത ബന്ധം. മുത്തച്ഛനേയും മുത്തശിയെയും ബന്ധുക്കളെയും കാണാൻ നിരവധി തവണ നാട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും കേരളത്തിലെത്തിയിരുന്നു.

സാധാരണക്കാരുടെ വിഷമതകളാണ് മൈക്കിളിനെ രാഷ്ട്രീയ രംഗത്തേക്ക് ആകർഷിച്ചത്. നിയമവും നയങ്ങളും വേണ്ടവിധത്തിൽ ഉപയോഗിച്ചാലെ  അവരുടെ ഉന്നതി സാധ്യമാവൂ എന്ന് മൈക്കിൾ  വിശ്വസിക്കുന്നു. 2001-ൽ എൻറോൺ  തകർന്നപ്പോൾ തന്റെ കുടുംബം അടക്കം നിരവധി പേര് സാമ്പത്തിക തകർച്ചയിലായത് മൈക്കിൾ ചൂണ്ടിക്കാട്ടുന്നു.

വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍  അഭിമാനമുണ്ടെന്നു മൈക്കിൾ പറഞ്ഞു. ഒബാമ ഭരണത്തില്‍ വൈറ്റ് ഹൗസ് നാഷ്നല്‍ ഇക്കണോമിക്ക്  കൗണ്‍സില്‍ അംഗമായിരുന്നു മൈക്കിള്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഗവണ്‍മെന്റ് ആൻഡ് ഇക്കണോമിക്‌സില്‍ ബിരുദം നേടി. മാർഷൽ സ്‌കോളർഷിപ്പിന് ബ്രിട്ടനിലും ഉപരിപഠനം നടത്തി.

ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രസിദ്ധനായ ഇക്കണോമിക്സ് പ്രഫസർ  രാജ് ചെട്ടിയുടെ കീഴില്‍ റിസേര്‍ച്ച് അസിസ്റ്റന്റായും  പ്രവര്‍ത്തിച്ചിരുന്നു.

27 വയസ്സ് മാത്രം പ്രായമുള്ള മൈക്കിളിൽ നിന്ന് ഇനിയും വലിയ നേട്ടങ്ങൾ സമൂഹം പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com