ADVERTISEMENT

ടൊറന്റോ ∙ വൈദ്യശാസ്ത്രത്തിലെ സംഭാവനക്ക് ഓർഡർ ഓഫ് കാനഡ അംഗത്വം ലഭിച്ച ഡോക്ടർ സൂസൻ ജോർജിനെയും ഭൗതിക ശാസ്ത്രത്തിലെ സംഭാവനകൾക്ക് ഓഫീസർ ഓഫ് കാനഡ അംഗത്വം ലഭിച്ച ഡോക്ടർ സജീവ് ജോണിനെയും ടൊറന്റോ സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഫെബ്രുവരി ആദ്യവാരം നടന്ന ചടങ്ങിൽ ടൊറന്റോ ഡെപ്യൂട്ടി മേയറും എറ്റോബിക്കോ വാർഡ് കൗൺസിലറുമായ സ്റ്റീഫൻ ഹോളിഡേ മുഖ്യ പ്രഭാഷണം നടത്തി. സമൂഹ നിർമിതിയിൽ ഇത്തരം നേട്ടങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ചും, അത് ലഭിച്ചവർക്കുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

വികാരി ഫാദർ ഡോക്ടർ തോമസ് ജോർജിന്റെ സ്വാഗതോടെയായിരുന്നു പരിപാടിയുടെ തുടക്കം. അതിനു ശേഷം ഇടവകാംഗം കൂടിയായ ഡോക്ടർ സൂസൻ ജോർജിനെ, ഡോക്ടർ സി.ജെ. കുര്യനും, ഡോക്ടർ സജീവ് ജോണിനെ, എബ്രഹാം ചെറിയാനും പരിചയപ്പെടുത്തി. തുടർന്ന് പരിശുദ്ധ കാതോലിക്ക ബാവ മോറൻമോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്റേയും, ഇടവക മെത്രപൊലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കോളാവൂസിന്റെയും ആശംസ കല്പനകൾ വികാരി ഫാദർ ഡോക്ടർ തോമസ് ജോർജ് വായിച്ചു. ചടങ്ങിൽ ഇരുവരെയും മെമന്റോ നൽകി ആദരിച്ചു. തുടർന്ന് നടന്ന പൊതുചർച്ചയിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയും ഇരുവരും നൽകി.

മറ്റു സമീപ ഇടവകകളിൽ നിന്നുള്ള വികാരിമാരായ ഫാദർ ബ്ലെസ്സൺ വർഗീസ്, ഫാദർ തോമസ് പി ജോൺ, ഫാദർ മാത്യു തോമസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഇടവകയുടെ സെക്രട്ടറി കോശി രാജന്റെ  നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിച്ചു. ഇടവക മാനേജിങ് കമ്മറ്റി നേതൃത്വം കൊടുത്ത പരിപാടിയിൽ അശ്വിൻ തോമസ് അവതാരകൻ ആയിരുന്നു . കോവിഡ് 19 നിയന്ത്രorderണങ്ങൾ നിലവിലുള്ളതിനാൽ ഓൺലൈൻ ആയാണ് പരിപാടി സംഘടിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com