ADVERTISEMENT

ഹൂസ്റ്റൺ ∙ ഹൂസ്റ്റണില്‍ തണുത്തുറഞ്ഞ കാലാവസ്ഥയിൽ വീടിനു തീപിടിച്ച് മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളും മരിച്ചു. വീടിന് തീ  പിടിച്ചതെങ്ങനെയെന്ന് കണ്ടെത്താനാകാതെ പൊലീസ്. ടെക്സസിലെ ഷുഗർലാൻഡിലായിരുന്നു സംഭവം. കഴിഞ്ഞ ആഴ്ചയിലെ കനത്ത ഹിമപാതത്തിൽ വൈദ്യുതി നഷ്ടപ്പെട്ടതിനെ തുടർന്ന് ഫയർ പ്ലേയ്സ് കത്തിച്ചു വീടിന്റെ മുകളിലെ നിലയിൽ കിടന്നുറങ്ങാൻ പോയതായിരുന്നു മുത്തശ്ശിയും 11ഉം എട്ടും, അഞ്ചും വയസ്സുള്ള കുട്ടികളും. 

തണുപ്പ് രൂക്ഷമായതോടെ അഞ്ചു മൈൽ അകലെയുള്ള വീട്ടിൽ  നിന്നും മുത്തശ്ശി മകളുടെ വീട്ടിൽ എത്തിയതായിരുന്നു. സംഭവ ദിവസം വൈകിട്ട് 9 വരെ അമ്മ കുട്ടികളുമായി കാർഡ് കളിച്ചിരുന്നതായി കുട്ടികളുടെ മാതാവ് പറഞ്ഞു. പിന്നീടാണ് ഉറങ്ങാൻ പോയത്.

അർദ്ധരാത്രിയിലാണ് വീടിനു തീപിടിച്ചത്. താഴത്തെ നിലയിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടികളുടെ മാതാവ് ജാക്കി പാം തീ ആളിപടരുന്നത് കണ്ട് മുകളിലേക്ക് ഓടികയറുവാൻ നടത്തിയ ശ്രമം വിജയിച്ചില്ല. താഴെ നിന്നും നിലവിളിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയില്ല. പൊള്ളലേറ്റ് ഇവരും ആശുപത്രിയിലായിരുന്നു. മൂന്നു മക്കളുടെയും അമ്മയുടെ മരണം താങ്ങാനാവാതെ കഴിയുകയാണ്  ജാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com