ADVERTISEMENT

ടെന്നസി ∙ പെന്തകൊസ്തു വിശ്വാസത്തിന്റെ കരുത്തനായ പോരാളിയും ചാറ്റനൂഗ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ വെണ്ണിക്കുളം വാളക്കുഴി ആലുനിൽക്കുന്നതിൽ എ. വി. ഡാനിയേൽ (75) ടെന്നിസിയിൽ അന്തരിച്ചു. വർഗ്ഗീസ്- ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ നാലാമനായി ജനിച്ച ഡാനിയൽ  ജോലിയോടനുബന്ധിച്ച് ഒറീസ്സയിലെത്തി. അവിടെവെച്ച് സത്യസുവിശേഷത്തിലേക്ക് ആകൃഷ്ടനായി പെന്തക്കോസ്ത് വിശ്വാസിയായി. 1970 - ൽ വിവാഹിതരായ മറിയാമ്മ - ഡാനിയേൽ ദമ്പതികൾക്ക് മൂന്ന് മക്കൾ ഉണ്ട്.

1976 - ൽ അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറുകയും, ചാറ്റനൂഗ, ടെന്നസിയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. 1982-ൽ എളിയതോതിൽ ആരംഭിച്ച എ.വി. എം. എന്റർപ്രൈസസ് എന്ന സ്ഥാപനം ഇന്ന് ഹോട്ടൽ സപ്ലൈസ് രംഗത്ത് ഏറെ ശ്രദ്ധേയമായതിനു പിന്നിൽ ഇദ്ദേഹത്തിന്റെ കഠിന പ്രയത്നവും, സമർപ്പണവുമാണ്.

a-v-daniel-obit-2

ചാറ്റനൂഗയിൽ മലയാളി ആത്മീക കൂടിവരവുകൾ ഇല്ലാതിരുന്ന കാലത്ത്,1985ൽ പാസ്റ്റർ കെ. ജെ. മാത്യുവിനോടൊപ്പം ടൈനർ ചർച്ച് ഓഫ് ഗോഡ് എന്ന ആത്മീക കൂട്ടായ്മയ്ക്ക് തുടക്കകാരൻ ആയ ഈ സുവിശേഷ സ്നേഹിയുടെ സേവനം സഭയ്ക്ക് വിസ്മരിക്കുവാൻ കഴിയുന്നതല്ല. സഭയുടെ സ്ഥാപകാംഗമായിരുന്ന ഇദ്ദേഹം മരണം വരെയും, സഭാ ട്രസ്റ്റിയായും വർത്തിച്ചു വന്നു. തന്റെ ഭൗതീക വരുമാനത്തിൽ നിന്നും ഏറിയ പങ്കും സുവിശേഷ വ്യാപ്തിക്കായി ചിലവഴിക്കുന്നതിൽ ഉത്സുകനായിരുന്ന ഇദ്ദേഹം, ഉത്തര ഭാരതത്തിൽ സുവിശേഷീകരണത്തിലും, സഭാ സ്ഥാപനത്തിലും ശ്രദ്ധാലുവായിരുന്നു.

a-v-daniel-obit-2

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെയേയും, ചാറ്റനൂഗ ടൈനർ ചർച്ച് ഓഫ് ഗോഡ്  സഭയുടെയേയും   ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 നു നടന്ന അനുസ്മരണ സമ്മേളനത്തിൽ ഇദ്ദേഹത്തിന്റെ സമർപ്പണ മനോഭാവവും, ആത്മാർത്ഥതയും, പ്രതിപാദ്യവിഷയമായിരുന്നു. ദൈവസഭകൾക്കും, ദൈവദാസന്മാർക്കും ഒരു കൈതാങ്ങ് ആയിരുന്ന ഇദ്ദേഹത്തിന്റെ വേർപാട് സഭയ്ക്ക് ഒരു തീരാനഷ്ടമാണു. 

 സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 26, 27 തീയതികളിൽ നടക്കും.  26 വെള്ളിയാഴ്ച വൈകിട്ട് 5-8 വരെ അനുസ്മരണ സമ്മേളനവും, സംസ്കാര ശുശ്രൂഷ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10-11.30 വരെ ചാറ്റനൂഗ ടൈനർ ചർച്ച് ഓഫ് ഗോഡ്  സഭയുടെ നേതൃത്വത്തിൽ നടക്കും.

ശുശ്രൂഷയുടെ തത്സമയസംപ്രേഷണം പ്രോവിഷൻ ടി വി യിൽ ലഭ്യമാണ്  www.provisiontv.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com