ADVERTISEMENT

ഹൂസ്റ്റൻ ∙ മികവുറ്റ പ്രവർത്തനങ്ങളും കർമ്മ പദ്ധതികളും കൊണ്ട് അമേരിക്കയിലെ മലയാളി സംഘടനകളിൽ ശ്രദ്ധേയ സ്ഥാനം നേടിയ രണ്ടു പ്രമുഖ സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റനും (മാഗ്) അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റനും (ഐനാഗ്) സംയുക്തമായി കോവിഡ് 19 വാക്‌സീനേഷൻ സംബന്ധിച്ച് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സെമിനാർ ആരംഭിക്കും. മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ (1415, Packer Ln, Stafford, TX 77477) നടക്കുന്ന സെമിനാർ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ്. 

മെഡിക്കൽ സേവന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സുജിത് ചെറിയാൻ (എൽബിജെ ഹോസ്പിറ്റൽ അസിസ്റ്റന്റ് പ്രൊഫസർ) മുഖ്യ പ്രഭാഷണം നടത്തും. ഐനാഗ് പ്രസിഡന്റ് ഡോ. അനു ബാബു തോമസ് മോഡറേറ്ററായ സെമിനാറിൽ അക്കാമ്മ കല്ലേൽ, പ്രിൻസി തോമസ് എന്നിവർ പാനലിസ്റ്റുകളായിരിക്കും. കോവിഡിന്റെ തുടക്കം മുതൽ ഇപ്പോൾ വാക്‌സിനേഷൻ സ്വീകരിക്കുന്ന വേളയിലും നിരവധി സംശയങ്ങളും ചോദ്യങ്ങളും ആശങ്കകളും ഇവിടെയും ഇന്ത്യയിലും ലോകത്തെല്ലായിടത്തും നിലനിൽക്കുന്ന സാഹചര്യത്തിൽ സെമിനാറിന്റെ പ്രസക്തി വളരെ വലുതാണെന്ന് സംഘാടകർ പറഞ്ഞു. 

നിലവിൽ കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ചുള്ള  പല സംശയങ്ങളും നിവാരണം ചെയ്യുന്നതിനും ആശങ്കകൾ ദൂരീകരിക്കുന്നതിനും കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിനും വാക്‌സീൻ സ്വീകരിച്ചവർ ഇനി എന്തൊക്കെ ചെയ്യാം തുടങ്ങിയ ചോദ്യങ്ങൾക്കു മറുപടി ലഭിക്കുന്നതിനും സെമിനാർ ഉപകരിക്കുമെന്നും സംഘാടകർ അറിയിച്ചു. വിജ്ഞാനപ്രദമായ ഈ സെമിനാറിൽ സംബന്ധിക്കുന്നതിന് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. മാഗിന്റെ ഫെയ്സ്ബുക്ക് പേജിൽ കൂടിയും സെമിനാറിന്റെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.  

കൂടുതൽ വിവരങ്ങൾക്ക്: വിനോദ് വാസുദേവൻ (പ്രസിഡന്റ്): 832 528 6581, ജോജി ജോസഫ് (സെക്രട്ടറി): 713 515 8432, മാത്യു കൂട്ടാലിൽ (ട്രഷറർ): 832 468 3322, റെനി കവലയിൽ (പ്രോഗ്രാം കോർഡിനേറ്റർ): 281 300 9777.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com