ADVERTISEMENT

വൈറ്റ്‌പ്ലെയിൻസ് ∙ പാലാ കാരൂർ ഉഴുത്തുവാൽ പരേതരായ തോമസിന്റെയും മറിയത്തിന്റെയും മകൻ ജോസഫ് ഉഴുത്തുവാൽ വെസ്റ്റ് ചെസ്റ്റർ മെഡിക്കൽ സെന്ററിൽ അന്തരിച്ചു. 44 വർഷമായി ന്യൂയോർക്കിലെ എലംസ്ഫോർഡിലായിരുന്നു താമസം. ഭാര്യ: പാലാ കല്ലറയ്ക്കൽ കുടുംബാംഗമായ ആൻ ഉഴുത്തുവാൽ.

മക്കൾ: ജെയിംസ് ഉഴുത്തുവാൽ (കലിഫോർണിയ), ജോൺ ഉഴുത്തുവാൽ (ഹൂസ്റ്റൻ), തോമസ് ഉഴുത്തുവാൽ (ന്യൂയോർക്ക്). മരുമക്കൾ: ജീന, ലീസ,നീലാ മെത്ഗഡ്. ഏഴു കൊച്ചുമക്കൾ

ഗുജറാത്തിലെ ആനന്ദിൽ ജെസ്യൂട്ട് സഭാമിഷനില്‍ 30 വർഷത്തെ സേവനത്തിനു ശേഷമാണ് അമേരിക്കയിൽ എത്തിയത്. പൊതുദർശനം: മാർച്ച് നാലിന് വ്യാഴാഴ്ച മൂന്നു മുതൽ അഞ്ചു വരെയും, ആറു മുതൽ എട്ടു വരെയും Ballard Funeral Home, 72 East Main Street, Elmsford. സംസ്കാര ശുശ്രൂഷകൾ മാർച്ച് അഞ്ചിന് വെള്ളിയാഴ്ച രാവിെല 10 മണിക്ക് ഔർ ലേ‍ി ഓഫ് മൗണ്ട് കാർമൽ (59 East Main Street, Elmsford) ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം മൗ‍ണ്ട് കാൽവരി സെമിത്തേരിയിൽ (575 Hillside Avenue,WhitePlains) നടക്കും.

വിവരങ്ങൾക്ക്: ജോൺ ഉഴുത്തുവാൽ (917 488 3971).

വാർത്ത: ഷോളി കുമ്പിളുവേലി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com