ADVERTISEMENT

കലിഫോർണിയ∙ അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ ജോയൻ കുമരകത്തിന്റെ പൊതുദർശനം കലിഫോർണിയയിലെ സാൻ ലോറൻസോയിലുള്ള  ഗ്രിസ്സം ചാപ്പൽ ആൻഡ് മോർച്ചറിയിൽ നടത്തുന്നു. (267 ഈസ്റ്റ് ലെവെല്ലിങ് ബുള്ളോവാർഡ്, സാൻ ലോറെൻസോ, CA 94580)  മാർച്ച് 6-ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണി മുതൽ രണ്ടര മണി വരെയാണു പൊതുദർശനം. വൈദികരുടെ നേതൃത്വത്തിൽ മതാചാര പ്രകാരമുള്ള പ്രാർഥനകൾ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരു സമയത്ത് 25 പേർക്കു മാത്രമേ വ്യൂയിങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. പൊതുദർശനം തത്സമയ പ്രക്ഷേപണം സോഷ്യൽ മീഡിയയിൽ  ഉണ്ടായിരിക്കും. 

മൃതദേഹം ദഹിപ്പിക്കണമെന്ന ജോയന്റെ ആഗ്രഹമനുസരിച്ച് അടുത്തയാഴ്ച  സാൻ ലോറൻസോയിൽ മൃതദേഹം ദഹിപ്പിച്ച ശേഷം ചിതാഭസ്മം കേരളത്തിൽ എത്തിക്കുകയും കുമരകത്തുള്ള കുടുംബ കല്ലറയിൽ അടക്കുകയും ചെയ്യും.

തിങ്കളാഴ്ച, മാർച്ച് 8 വൈകിട്ട് എട്ടിന് (ന്യൂയോർക്ക് സമയം) ഒരു അനുശോചന യോഗം സൂം പ്ലാറ്റ് ഫോമിൽ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കു സിബി ഡേവിഡ് ന്യൂയോർക് 917 353 1242

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com