ADVERTISEMENT

ഡാലസ്∙ ചെങ്ങന്നൂർ പള്ളിക്കമണ്ണിൽ പരേതനായ പി.എം ജോസഫിന്റെ മകൻ റെജി ജോൺ ജോസഫ് (55) ഡാലസിൽ അന്തരിച്ചു. കോൺടിനെന്റൽ ഇൻഡസ്ട്രിയൽ ഗ്രൂപ്പിൽ ഐടി വിഭാഗം ഉദ്യോഗസ്ഥൻ ആയിരുന്നു.  ഡാലസിലെ അറിയപ്പെടുന്ന സ്‌പോർട്‌സ് താരവും  പ്രമുഖ സോക്കർ ടീം ആയ ഡാലസ് ഡൈനമോസിന്റെ ഗോൾ കീപ്പറും ആയിരുന്നു. 

ഡാലസിലെ ആദ്യകാല പ്രവാസി മലയാളിയും ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകാംഗവും ആയ ചെങ്ങന്നൂർ കളീയ്ക്കൽപ്പടിക്കൽ മാമ്മൻ കോശിയുടെ മകൾ നാൻസി (യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഡാലസ് ) ആണു ഭാര്യ. 

മക്കൾ: ഹാന, കസിയ,സാക്.

സഹോദരങ്ങൾ: പരേതനായ റോയ് മാത്യു ജോസഫ്, എബി ജോസഫ് (ന്യൂജഴ്‌സി). 

പൊതുദർശനം നാളെ (വ്യാഴം) വൈകിട്ട് 4.30 മുതൽ 8 മണി വരെ കോപ്പലിലെ റോളിങ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Parkway, Coppell, Texas 75019 )നടത്തും.  

സംസ്കാര ചടങ്ങുകൾ മാർച്ച് 5 വെള്ളിയാഴ്ച രാവിലെ 9 മണിക്കു കോപ്പലിൽ ഉള്ള റോളിങ് ഓക്സ് ഫ്യൂണറൽ ഹോമിൽ നടക്കും. തുടർന്ന് ഉച്ചക്ക് 12 മണിയോടുകൂടി റോളിങ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും.

വാർത്ത ∙ ഷാജി രാമപുരം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com