ADVERTISEMENT

ന്യൂയോർക്ക്∙ഫോമാ 2020 -2022 വർഷത്തേക്കുള്ള ഫോമാ  ക്രിഡൻഷ്യൽ കമ്മിറ്റി ചെയർമാനായി  ചെറിയാൻ കോശി , വൈസ്  ചെയർമാനായി  എം.ജി.മാത്യു, സെക്രട്ടറിയായി  ബിനു മാമ്പിള്ളി  എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി ജോസി കുരിശിങ്കൽ, അലക്സ് മാത്യു, ബേബി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു. ജോൺസൺ കണ്ണൂക്കാടനാണു കോർഡിനേറ്റർ. 

fomaa-credential-committtee-2

ചെയർമാനായി തിരഞ്ഞെടുത്ത ചെറിയാൻ കോശി ഫോമയുടെ മുൻ നാഷനൽ കമ്മിറ്റി അംഗവും ഫിലഡൽഫിയയിലെ മാപ്പ് എന്ന മലയാളി സംഘടനയുടെ മുൻ പ്രസിഡന്റുമാണ്.  ഫോമയുടെ ആദ്യത്തെ  ട്രഷററും മാഗ് എന്ന ഹൂസ്റ്റണിലെ മലയാളി സംഘടനയുടെ മുൻ പ്രസിഡന്റുമാണ് വൈസ് ചെയർമാനായി തിരഞ്ഞെടുത്ത  എം.ജി.മാത്യു. ഫ്ലോറിഡ സൺഷൈൻ റീജിയൻ മുൻ ആർവിപിയും റ്റാമ്പാ  മലയാളി അസോസിയേഷന്റെ നിലവിലെ പ്രസിഡന്റുമാണ്, സെക്രട്ടറിയായി തിരഞ്ഞെടുത്ത  ബിനു മാമ്പിള്ളി. 

ഫോമയുടെ ആദ്യകാല നേതാക്കളിൽ ഒരാളും ഫോമയുടെ മുൻ ട്രഷററും ഇല്ലിനോയി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമാണ്  ജോസി കുരിശിങ്കൽ. ന്യൂജഴ്‌സിയിൽ നിന്നുള്ള അലക്സ് മാത്യു, കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ മുൻ പ്രസിഡന്റാണ്. 

ന്യൂയോർക്ക് മെട്രോ റീജിയനിൽ നിന്നുള്ള ബേബി ജോസ് ഇന്ത്യൻ മലയാളി സമാജം  ഓഫ്  ന്യൂയോർക്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റും , കേരളാ സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ മുൻ സെക്രട്ടറിയുമാണ്‌ 

കോർഡിനേറ്റർ ആയി തിരഞ്ഞെടുത്ത ജോൺസൻ കണ്ണോകാടൻ ഫോമയുടെ നാഷനൽ  കമ്മിറ്റി അംഗവും  നിലവിൽ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റുമാണ്‌.

fomaa-credential-committtee-3

ക്രിഡൻഷ്യൽ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി, ചിട്ടയോടെ നടത്താനും, സൂഷ്മ പരിശോധനകൾ പഴുതില്ലാതെയും പരാതികളില്ലാതെയും ഏകോപിപ്പിക്കാനും,  ക്രിഡൻഷ്യൽ കമ്മറ്റിക്കും ഭാരവാഹികൾക്കും കഴിയട്ടെയെന്ന് ഫോമയുടെ പ്രസിഡന്റ്  പ്രസിഡന്റ് അനിയൻ ജോർജ്,   ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com