ADVERTISEMENT

ന്യൂയോർക്ക്∙ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് സംഘടിപ്പിക്കുന്ന എഡ്യൂക്കേഷണൽ ഇവന്റ് ശനിയാഴ്ച 6 ന് രാവിലെ 10 മുതൽ 12 വരെ  (ന്യൂയോർക്ക് സമയം). സൂമിൽ നടക്കും.

"കോവി‍ഡ്  -19 സൈക്കോളജിക്കൽ ഇംപാക്ട് ഓൺ മെന്റൽ ഹെൽത്ത് ആൻഡ് വെൽബീയിങ് "-എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത  സൈക്യാട്രി മെഡിക്കൽ ഡയറക്ടർ ഡോക്ടർ റെജി ആറ്റുപുറത്ത് പ്രഭാക്ഷണം നടത്തുന്നു. മുൻ നഴ്സിങ് അസോസിയേഷൻ ഭാരവാഹി ലീലാമ്മ അപ്പുക്കുട്ടന്റെ പുത്രനാണു ഡോ.റെജി. സെമിനാറിന്റെ  പാനലിസ്റ്റുകളായി  ഷൈല റോഷിൻ , ജയാ തോമസ് എന്നിവർക്കു പുറമെ പരിപാടിയുടെ എംസി ജെസ്സി കുര്യൻ ആയിരിക്കും. 

ഈ മഹാമാരിയുടെ കാലത്തു പാൻഡമിക് മനുഷ്യ മനസ്സിൽ ഉണ്ടാകുന്ന മാനസിക ആഘാതത്തെക്കുറിച്ചും പരിഹാരത്തെ കുറിച്ചും ചർച്ച ചെയ്യുന്നു .സെമിനാറിൽ പങ്കെടുക്കുന്ന നഴ്സുമാർക്കു രണ്ടു മണിക്കൂർ കോണ്ടാക്ട് അവേഴ്സ് ലഭിക്കും.

എല്ലാവരും സൂം മീറ്റിങ്ങിലേക്കു റജിസ്റ്റർ ചെയ്തു പങ്കെടുക്കണമെന്നു നഴ്സസ് അസോസിയേഷൻ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് നഴ്സസ് അസോസിഷൻ പ്രസിഡെന്റ് അന്ന ജോർജ് 646 732 6143 ഷൈല പോൾ പി ആർ ഒ :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com