ADVERTISEMENT

ഷിക്കാഗോ∙ ബേസല്‍ പെരേര (74) ഷിക്കാഗോയില്‍ അന്തരിച്ചു. ഷിക്കാഗോയിലെ വിവിധ അസോസിയേഷനുകളില്‍ അദ്ദേഹം നിറസാന്നിധ്യമായിരുന്നു. മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്റെ സ്ഥാപകനായിരുന്നു. സംഘടനയെ കെട്ടിപ്പെടുക്കുന്നതില്‍ വളരെയധികം പ്രയത്‌നിച്ച അദ്ദേഹം മിസ് അമേരിക്കന്‍ മലയാളി കണ്‍വന്‍ഷന്റെ ചെയര്‍മാനും സ്ഥാപകനുമായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വളരെയധികം സമയം അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റിവച്ചിരുന്നു. 

കഴിഞ്ഞ അരനൂറ്റാണ്ടായി ഷിക്കാഗോയില്‍ താമസിച്ചുവരികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ആറു സഹോദരങ്ങളും മൂന്നു സഹോദരിമാരുമുണ്ട്. ഏക മകള്‍ സ്വീറ്റി ഇലയ്ക്കാട്ട്. മരുമകന്‍ ഷിജു ഇലയ്ക്കാട്ട്. അനിഷ, ആനിയ, ജോനാഥന്‍ എന്നിവര്‍ പേരക്കുട്ടികളാണ്. 

സംസ്കാര ചടങ്ങുകള്‍ ഏപ്രില്‍ 13-നു ചൊവ്വാഴ്ച നടക്കും.

വാർത്ത∙സതീശന്‍ നായര്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com