ADVERTISEMENT

ന്യൂയോർക്ക് ∙  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫോമാ രൂപം നൽകിയ ഫോമാ ഹെൽപിങ്ഹാൻഡ്,  ഫീസ് അടക്കാൻ ക്ലേശിച്ച കൊല്ലത്തുള്ള മെഡിക്കൽ വിദ്യാർഥിനിയായ ജി.അഭിരാമിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഫോമയ്ക്ക്  വേണ്ടി ഫോമയുടെ സഹചാരിയായ ഡോക്ടർ ജേക്കബ് തോമസ്  മുൻകൈയെടുത്താണ് അടിയന്തിരമായി  കൊല്ലം ബീച്ച് റിട്രീറ്റിൽ വെച്ച് ചെക്ക് കൈമാറിയത്. ഫീസ് അടയ്ക്കാനുള്ള അവസാന ദിവസം, കോളേജിൽ നിന്നും പുറത്താകുമെന്നുള്ള സാഹചര്യത്തിലാണ് ഫോമാ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ  സഹായ ധനം എത്തിച്ചത്. ഫീസ് അടക്കുന്നതിനുള്ള സൽകർമ്മത്തിൽ,ഫോമ ഹെൽപിങ് ഹാൻഡും, 24 യുഎസ്എ യും ഒരുമിച്ചാണ് പങ്കാളികളായത്. 

അഭിരാമിക്കായുള്ള സഹായ അഭ്യർഠന ഫോമാ ഹെൽപിങ് ഹാൻഡ് മുന്നോട്ട് വെച്ചപ്പോൾ തന്നെ  കുസുമം ടൈറ്റസ്, സ്വപ്ന രാജൻ, ജൂലി ബിനോയ് എന്നിവർ സഹായ വാഗ്ദാനവുമായി എത്തി. അവർ മൂന്ന് പേരുടെയും സഹായത്തോടെയാണ് ഫോമാ ഹെൽപിങ് ഹാൻഡും, 24 യുഎസ്എ യും ചേർന്ന് അഭിരാമിക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായം ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ എത്തിച്ചത്. 

helping-hands-1

സാമ്പത്തിക ക്ലേശമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിന് ഫോമാ രൂപം നൽകിയ ജീവകാരുണ്യ സഹായ പദ്ധതിയാണ് ഹെൽപിങ് ഹാൻഡ്.   നൂറ് ഡോളറിൽ കുറയാത്ത, ആഗ്രഹിക്കുന്ന ഒരു സംഖ്യ ഹെൽപിങ് ഹാൻഡ് പദ്ധതിയിലേക്ക്  https://fomaahelpinghands.org  എന്ന വെബ്സൈറ്റിലൂടെ സംഭാവനയായി നൽകി ഹെൽപിങ് ഹാന്റിൽ പങ്കാളികളാകാം. അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളിൽ പെടുന്നവർക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവർക്കും ഉപകാരപ്പെടുന്ന വിധമാണ്  ഫോമയുടെ  ഹെൽപിങ് ഹാൻഡ് സാമ്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും, അപകടങ്ങളിലും പെട്ട് സാമ്പത്തിക  ക്ലേശമനുഭവിക്കുന്നവർ , വിദ്യാഭ്യാസ-ആരോഗ്യ-ചികിത്സ രംഗത്തെ ആവശ്യങ്ങൾക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ, തുടങ്ങിയവരെയാണ്  ഹെൽപിങ് ഹാന്റിന്റെ ഗുണഭോക്താക്കൾ ആയി കണക്കാക്കുക.

അഭിരാമിയെ സഹായിക്കാൻ സന്നദ്ധരായ കുസുമം ടൈറ്റസ്, സ്വപ്ന രാജൻ, ജൂലൈ ബിനോയ് എന്നിവരെ ഫോമാ പ്രസിഡന്റ്  അനിയൻ ജോർജ്,  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഹെൽപിങ് ഹാൻഡ്‌സിന്റെ  നാഷണൽ കോർഡിനേറ്റർ ഗിരീഷ് പോറ്റി , ചെയർമാൻ സാബു ലൂക്കോസ്, സെക്രട്ടറി ബിജു ചാക്കോ എന്നിവർ അഭിനന്ദിച്ചു. ഫോമയുടെ ഹെല്പിങ് ഹാൻഡുമായി സന്മനസുള്ള എല്ലാ മലയാളികളും സഹകരിക്കാൻ ഫോമയുടെ ഭാരവാഹികൾ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com