ADVERTISEMENT

കാല്‍ഗറി ∙ മാര്‍ത്തോമാ നോര്‍ത്ത് അമേരിക്കന്‍ ആന്‍ഡ് യൂറോപ്പ് ഭദ്രാസനത്തിനു കീഴിലുള്ള കനേഡിയന്‍ പള്ളി വികാരിമാര്‍ക്കു കനേഡിയന്‍ മാര്‍ത്തോമാ റീജിയനല്‍ കമ്മിറ്റിയുടെ (CMRC) നേതൃത്വത്തില്‍ യാത്രയയപ്പ് 12 ന് തിങ്കളാഴ്ച നൽകും.  കനേഡിയന്‍ റീജിയനില്‍ ഉള്ള എഡ്മണ്ടന്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റവ. തോമസ് യേശുദാസന്‍, കാല്‍ഗറി ആൻഡ് വാന്‍കൂവര്‍ സെന്റ്. തോമസ് മാര്‍ത്തോമാ ഇടവകളുടെ വികാരി റെവ. സന്തോഷ് മാത്യു, ടോറോന്റോ കനേഡിയന്‍ മാര്‍ത്തോമാ ഇടവക വികാരി റെവ. സുനില്‍ മാത്യു, ടോറോന്റോ സെന്റ് മാത്യൂസ് മാര്‍ത്തോമാ ഇടവക വികാരി റെവ. മോന്‍സി വര്‍ഗീസ് എന്നിവര്‍ക്കുള്ള യാത്രയപ്പ് ചടങ്ങില്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ പ്രധാന സന്ദേശം നല്‍കുന്നതായിരിക്കും. പരിപാടിയില്‍ വിവിധ കനേഡിയന്‍ മാര്‍ത്തോമാ ഇടവകാംഗങ്ങളുടെ സംഗീത ആശംസകളും ഓര്‍മ്മകള്‍ പങ്കിടലും ഉണ്ടായിരിക്കും.

പ്രോഗ്രാം മാര്‍ത്തോമാ മീഡിയ യൂട്യൂബ് ചാനല്‍ വഴി ഏപ്രില്‍ 12ന് വൈകിട്ട് 8:30 (ടോറോന്റോ), വൈകിട്ട് 6:30 (കാല്‍ഗറി/എഡ്മണ്ടന്‍), വൈകുന്നേരം 5:30 (വാന്‍കൂവര്‍) സമയങ്ങളില്‍ സംപ്രേഷണം ചെയ്യപെടും – Mar Thoma Media: https://youtu.be/ZE8RJYC6nvQ

ജോസഫ് ജോണ്‍ കാല്‍ഗറി അറിയിച്ചതാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com