ADVERTISEMENT

മയാമി ∙ ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡ (മയാമി) യുടെ 2021-2022 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 10 ശനിയാഴ്ച വൈകുന്നേരം 6.30 ന് മയാമി ക്നാനായ കമ്മ്യൂണിറ്റി സെന്‍ററില്‍ നടക്കും. മയാമി ക്നാനായ അസോസിയേഷന്‍ പുതിയ ഭാരവാഹികളായി പ്രസിഡന്‍റ് -സിബി ചാണശ്ശേരില്‍, വൈസ് പ്രസിഡന്‍റ് -ജിമ്മി തേക്കുംകാട്ടില്‍, സെക്രട്ടറി- ജയ്മോന്‍ വെളിയന്‍തറയില്‍, ജോയിന്‍റ് സെക്രട്ടി - ഡോണി മാളേപ്പറമ്പില്‍, ട്രഷറര്‍ - എബി തെക്കനാട്ട് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത രണ്ടുവര്‍ഷക്കാലം വിവിധ കര്‍മ്മപരിപാടികളിലൂടെ അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മീറ്റിങ്ങിൽ മുഖ്യാതിഥിയായി നിയുക്ത  കെസിസിഎന്‍എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പങ്കെടുക്കും. ഇതോടനുന്ധിച്ച് കെസിസിഎന്‍എ ഭാവിയിലേക്ക് ആവിഷ്ക്കരിക്കുന്ന കര്‍മ്മപരിപാടികളെക്കുറിച്ചും അത് നടപ്പിലാക്കേണ്ട രീതികളെക്കുറിച്ചും സമുദായാംഗങ്ങളുമായി തുറന്ന ചര്‍ച്ച നടത്തുന്നതിനായി ടൗണ്‍ ഹാള്‍ മീറ്റിങ് സംഘടിപ്പിക്കുന്നു. സിറിയക് കൂവക്കാടിനോടൊപ്പം മറ്റ് കെസിസിഎന്‍എ എക്സിക്യൂട്ടീവ് അംഗങ്ങളും ടൗണ്‍ഹാള്‍ മീറ്റിങ്ങിൽ പങ്കെടുക്കും. ‌‌

kccna

കെസിഎഎസ്എഫ്  പ്രവര്‍ത്തനോദ്ഘാടനത്തിലേക്കു കെസിസിഎന്‍എ ടൗണ്‍ ഹാളില്‍ മീറ്റിങ്ങിലേക്കും മയാമിയിലെ മുഴുവന്‍ സമുദായാംഗങ്ങളുടെയും സഹകരണം കമ്മിറ്റി അഭ്യർഥിച്ചു. പരിപാടികള്‍ക്ക് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ ജോണ്‍ ചക്കാല, വിമന്‍സ് ഫോറം പ്രസിഡന്‍റ് ഗ്രേസി പുതുപ്പള്ളില്‍, കെ.സി.വൈ.എല്‍. കോഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ മച്ചാനിക്കല്‍, ഷീല കുറികാലായില്‍, കിഡ്സ് ക്ലബ് കോഓര്‍ഡിനേറ്റേഴ്സായ നിഖിത കണ്ടാരപ്പള്ളിയില്‍, രമ്യ പവ്വത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com