sections
MORE

ഒരു വീട് സ്വന്തമാക്കാൻ പെടുന്ന പെടാപ്പാട്! ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

10-Norwood-Road
SHARE

കോവിഡിന് ശേഷം വിപണി ഒന്നു ഉണരുകയാണ്. ആ നിമിഷത്തിൽ ഇതാ, വീട് വാങ്ങുന്നവർ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ചില ഓർമ്മപ്പെടുത്തലുകൾ. പലപ്പോഴും വീട് അന്വേഷിച്ചു നടക്കാനോ അതിനുവേണ്ടി വിലപേശൽ നടത്താനോ പറ്റാത്ത സാഹചര്യമാണുള്ളത്. അങ്ങനെയുള്ളവർ റിയൽറ്റർമാരെ ആശ്രയിക്കുന്നു. അവരുടെ പിന്തുണയോടെ കൂടി വീട് വാങ്ങുന്നു. ഇത്തരക്കാരെ സമീപിക്കുന്നതിനു മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണമെന്നു നോക്കാം. കോവിഡിന് ശേഷം ന്യൂയോർക്ക്, ന്യൂജഴ്സി എന്നിവിടങ്ങളിലെ വീടുകൾ ദിവസങ്ങൾക്കുള്ളിൽ വിൽക്കുന്നുണ്ട്. എന്നാൽ പലേടത്തും വിൽപ്പനയ്ക്ക് ഏകീകൃത സ്വഭാവമില്ലെന്നതാണ് രസകരം. പലതും അമിത വില ചോദിക്കുന്നു. ചിലർ കൊടുക്കുന്നു, ചിലർ വിലപേശുന്നു. അതുകൊണ്ട് തന്നെ അനിശ്ചിതത്വം നിറഞ്ഞതാണ് ഈ വിപണി. വിൽപ്പനയും വാങ്ങലും ഒക്കെയും വിപണിയുടെ സത്യസന്ധമായ രീതിയിലാണെങ്കിലും അത് വാങ്ങുന്നയാളുടെ കഴിവിനെ കൂടി ആശ്രയിച്ചിരിക്കുന്നുവെന്ന് പറയേണ്ടി വരും. 

ഒരു വീട് വാങ്ങുന്നതിനു മുമ്പ് എന്തൊക്കെ ചെയ്യണമെന്നു നോക്കാം. മുൻകൂട്ടി അംഗീകാരം നേടിയ ഒരു വീട് വിൽപ്പനക്കാരനെ സമീപിക്കുകയാണ് ആദ്യം വേണ്ടത്. കൂടാതെ വീട് വാങ്ങാനുള്ള എലിജിബിളിറ്റി നേടുന്നതും  ഗുണം ചെയ്യും. ഇന്നത്തെ വിപണിയിൽ ഈ മുൻകൂട്ടി അംഗീകാരം നേടുന്നത് വിൽപ്പനക്കാരിൽ കൂടുതൽ ശക്തമായ മതിപ്പ്  ഉണ്ടാക്കും. ഈ പ്രക്രിയ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ അവസരമൊരുക്കുന്നു. പ്രത്യേകിച്ച് നിങ്ങളൊരു മോർട്ട്‍ഗേജിനുവേണ്ടി ശ്രമിക്കുകയാണെങ്കിൽ. അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ ലോൺ കൊടുക്കുന്നവർ നോക്കും. വാങ്ങുന്നവർ ശരിക്കും ഗൗരവമുള്ളവരാണെന്നും ഇത് വിൽപ്പനയെ കാര്യമായി ബാധിക്കുമെന്നും കാണിക്കുന്നു. റീമാക്സ് റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ റിയൽറ്റർ സിമി ഡിസൂസ പറഞ്ഞു. ഡോവർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ പള്ളിക്കെട്ടിടം വിൽക്കാൻ മുന്നിൽ നിന്നതും സിമി തന്നെയായിരുന്നു. സിമിയുടെ ഭർത്താവ് ഗ്ലാഡ്‍വിനും റിയൽറ്ററാണ്. ഇവർ ഇരുവരും ഇന്ത്യക്കാരാണ്.

ഒരു വീട് വാങ്ങുന്നതിനായി പണം തന്നെ നൽകാൻ കഴിയുമെങ്കിൽ അത് ചെയ്യുക. പണമായി നൽകുന്നത് എല്ലായ്പ്പോഴും വിൽപ്പനക്കാരനെ കൂടുതൽ ആകർഷിക്കുന്നു, കാരണം അവർക്ക് ലോൺ പ്രക്രിയയുടെ സങ്കീർണതകൾ ഇല്ല. നിങ്ങളുടെ വീട് വിറ്റ് ലാഭം ഉപയോഗിക്കാൻ ഇതവർക്ക് പെട്ടെന്ന് കഴിയും.  വീടിന്റെ കാര്യങ്ങളെക്കുറിച്ച് വിൽപ്പനക്കാരന്റെ ഏജന്റിനോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുക. അവരോട് ചോദ്യങ്ങൾ‍ ചോദിക്കുമ്പോഴും വീടിനേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുമ്പോഴും അവരെന്തു കരുതുമെന്നോർത്ത് ലജ്ജിക്കരുത്. നിങ്ങളുടെ പക്കലുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ  ഉപയോഗിക്കാം. തുടർന്ന് വേണം ഒരു ഓഫർ തയ്യാറാക്കാൻ. നിങ്ങൾ നൽകുന്ന പണം ശരിക്കും മൂല്യമേറിയതാണെന്ന് അവർക്കു തോന്നണം. കഴിഞ്ഞ ദിവസം ഞാൻ ഈസ്റ്റ് ഹാനോവറിലെ ഒരു വീട്ടിലായിരുന്നു, അതിന് 15 ഓഫറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വന്നത് മൂന്നു പേർ മാത്രമായിരുന്നു. അവർ ശരിയായി തന്നെ വിലപേശി. എഡിസണിലുള്ള റിയൽ എസ്റ്റേറ്റ് ഏജന്റ് ഗ്ലാഡ്‍വിൻ ഡിസൂസ പറഞ്ഞു. അത് വിൽപ്പനയുടെ സ്വഭാവം തന്നെ മാറ്റുന്നു. ഏറ്റവും  മികച്ചതിനെയാണ് കൂടുതൽ പേരും ഉറ്റു നോക്കുന്നത്. അവരോട് റിയൽറ്റർമാർ കൂടുതലായി സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. അവർക്കറിയാം അത് ശരിക്കും വാങ്ങാനെത്തിയവർ തന്നെയാണെന്ന്.

ഇനി ഏജന്റുമാരോട് അത്ര പ്രതിപത്തിയില്ലെങ്കിൽ നേരെ, ലിസ്റ്റിംഗ് ഏജന്റിലേക്ക് ബന്ധപ്പെടുക. അവരെ നിങ്ങളുടെ റിയൽറ്ററായി ഉപയോഗിക്കുക. നിങ്ങൾ ഒരു റിയൽറ്ററുമായി പ്രവർത്തിക്കുന്നില്ലെങ്കിൽ വീട് വാങ്ങാൻ പോകാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഈ ലിസ്റ്റിങ്ങാണ്. ഇപ്പോൾ റിയൽറ്റർ ഡീൽ ഇരട്ടിയാക്കുന്നു, റീഡ് പറഞ്ഞു. ഇത് അവർക്ക് കുറച്ചുകൂടി പ്രോത്സാഹനം നൽകുന്നു. ചില സമയങ്ങളിൽ ഏജന്റ് കമ്മീഷനിൽ നിന്ന് അൽപ്പം വെട്ടിക്കുറയ്ക്കും, മാത്രമല്ല ഇടപാട് നടത്തുമ്പോൾ ഇത് കൈകാര്യം ചെയ്യേണ്ട ഒരു വ്യക്തി കുറവാണ്. അടുത്തിടെ മോറിസ്റ്റൗണിൽ അദ്ദേഹത്തിന് ഒരു ലിസ്റ്റിംഗ് ഉണ്ടെന്നും അദ്ദേഹത്തെ നേരിട്ട് സമീപിച്ച ആളുകളുടെ എണ്ണത്തിൽ ഞെട്ടിപ്പോയെന്നും മോറിസ്റ്റണിലെ ബ്രിഡ്ജ് വേ മോർട്‍ഗേജ് റിയൽ എസ്റ്റേറ്റ് സർവീസിന്റെ മൈക്കിൾ റീഡ് പറഞ്ഞു.

ഈയിടെ മോറിസ് കൗണ്ടിയിലുള്ള പല വീടുകളിലും ഓപ്പൺ ഹൗസുകളിലും പോയി. പെരുന്നാളിനുള്ള ആളായിരുന്നു എല്ലായിടത്തും. ഒരു ഇരുപത് ഇരുപത്തഞ്ച് പേർ ലൈനായി നിൽക്കുന്നതു കണ്ടു. ഇപ്പോൾ പല വാങ്ങലുകാരും വീട് പരിശോധനയും വിലയിരുത്തലും ഒഴിവാക്കുകയാണ്. അവർ പൂർണ്ണമായും റിയൽറ്റർമാരെ വിശ്വസിക്കുന്നു. അവസാനം വരെ വിലപേശുക എന്നതാണ് അവരുടെ രീതി. വാങ്ങുന്നയാൾക്ക് എപ്പോഴും ഒരു വീട് പരിശോധന നടത്താൻ കഴിയും. പ്രധാന, ഘടനാപരമായ പ്രശ്നങ്ങൾക്ക് പുറമെ, വിൽപ്പനക്കാരനെ അവർ ബാധ്യസ്ഥരാക്കില്ല. അതായത്, വാങ്ങുന്നയാൾ വീടിന്റെ പ്രശ്നങ്ങൾ പറയും, വിൽക്കുന്നയാൾ അതിന്റെ മേന്മയും വെളിപ്പെടുത്തും. ഒടുവിൽ ചില അറ്റകുറ്റപ്പണികൾ കണ്ടെത്തി വാങ്ങുന്നവർ വില കുറയ്ക്കാൻ വിൽപ്പനക്കാരനെ നിർബന്ധിതനാക്കും.

ഇനി വേറൊരു കൂട്ടരുണ്ട്. ഏറ്റവും ഉയർന്ന വീടിനേക്കാൾ ഒരു നിശ്ചിത വില കൂടുതൽ പറഞ്ഞ്, മോഹവില വച്ച് വാങ്ങുന്നവർ, ഒന്നിലധികം ഓഫറുകൾ ഉള്ളിടത്ത് ഇത് ഇഷ്ടപ്പെട്ട വീടു വാങ്ങിയെടുക്കാൻ സഹായകരമാണ്. ഈ വർഷം ഞാൻ ഇത് ആദ്യമായി കണ്ടു, സിമി പറഞ്ഞു. ചെസ്റ്ററിലെ ഒരു വീട്ടിൽ, വാങ്ങുന്നയാൾ ഒരു നിശ്ചിത ശതമാനം അല്ലെങ്കിൽ ഡോളർ തുക ഏറ്റവും ഉയർന്നതിനേക്കാളും മികച്ചതായിരിക്കും എന്ന് പറഞ്ഞു. ഏകദേശം 780,000 ഡോളറിന് ലിസ്റ്റു ചെയ്തിരിക്കുന്ന ഈ വീട് 803,000 ഡോളറിന് വിറ്റു. ഏജന്റുമാർക്ക് ഏറ്റവും ഉയർന്ന ഓഫറിന്റെ തെളിവ് കാണിക്കേണ്ടതില്ല. അതിനാൽ വിശ്വാസത്തിന്റെ ഒരു ഘടകമുണ്ട്.

ഇനി മറ്റൊന്ന്, വിൽപ്പനക്കാരനുമായി ഒരു സ്വകാര്യ കണക്ഷൻ ഉണ്ടാക്കുകയെന്നതാണ്. നിങ്ങൾ വീടിനെ എന്തിനാണ് സ്നേഹിക്കുന്നതെന്ന് വിശദീകരിച്ച് വിൽപ്പനക്കാരന് ഒരു മെയിൽ അയയ്ക്കുക. ഈ അഭിനന്ദനങ്ങളും വ്യക്തിഗത കണക്ഷനുകളും നിങ്ങളുടെ ഓഫർ നോക്കാൻ കൂടുതൽ സമയം ചെലവഴിക്കാൻ വിൽപ്പനക്കാരനെ പ്രേരിപ്പിച്ചേക്കാം, സിമി പറഞ്ഞു. അല്ലെങ്കിൽ നിങ്ങളുടെ ഓഫർ അൽപ്പം കുറവാണെങ്കിൽപ്പോലും മറ്റൊരു ഓഫറിനേക്കാൾ അവർക്ക് നിങ്ങളുമായി കൂടുതൽ സുഖം തോന്നാം. റിയൽ എസ്റ്റേറ്റ് ഒരു വൈകാരിക കാര്യമാണ്. സിമി പറഞ്ഞു. ശരിയല്ലേ, നമ്മുടെ ബജറ്റിന് വീടു വാങ്ങുകയെന്നത് വലിയ കാര്യമാണ്. അതിനായി ഏതു മാർഗ്ഗം നോക്കുന്നതിനും തെറ്റില്ല !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA