ADVERTISEMENT

ഡിട്രോയിറ്റ് ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 6 മണിവരെ വാറൻ സെന്റ് തോമസ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ വെച്ച് കോവിഡ് കുത്തിവെപ്പ് ക്ലിനിക് സംഘടിപ്പിക്കുന്നു. അമേരിക്കയിൽ ആദ്യമായാണ്‌ ഒരു മലയാളി സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് കുത്തിവെപ്പ് ക്ലിനിക്കുകൾ സംഘടിപ്പിക്കുന്നത്. 

കേരള ക്ലബ്ബ് മാർച്ച് 21-ന് അൻപതു വയസ്സിന് മുകളിൽ ഉള്ളവർക്കായി ഒരു വാക്‌സീൻ ഡ്രൈവ് ക്രമീകരിക്കുകയും അതിൽ ധാരാളം ആളുകൾക്കു കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുകയും  ചെയ്‌തു. പതിനാറ് വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഫൈസർ വാക്‌സീൻ ലഭ്യമാക്കാനുള്ള ക്രമീകരണമാണ്  ഇപ്പോൾ ചെയ്‌തിരിക്കുന്നത്. 

വാക്‌സീൻ ആവശ്യമുള്ളവർക്ക് കേരള ക്ലബ്ബിന്റെ വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തി കോവിഡ് എന്ന മഹാമാരിയിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുവാൻ കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: അജയ് അലക്സ് 734-392-4798, പ്രാബസ് ചന്ദ്രശേഖരൻ: 248-506-4996, ആശാ മനോഹരൻ: 248-346-3983.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com