ADVERTISEMENT

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാണ്ട് 42 മാസങ്ങൾ ബാക്കിയുണ്ട്. പ്രൈമറികൾ ആരംഭിക്കുവാനും മതിയാവോളം സമയമുണ്ട്. ഇപ്പോഴേ  പ്രൈമറികളുടെ കൂടിയാലോചനകൾ ആരംഭിക്കുക ടൂ ഏർളിയായി പലർക്കും തോന്നാം. എന്നാൽ ഗ്രാൻഡ് ഓൾഡ് (റിപ്പബ്ലിക്കൻ) പാർട്ടി നേതാക്കൾക്ക് ഇറ്റ് ഈസ് നെവർ ടൂ ഏർളി എന്നാണ് തോന്നുന്നത്. ഭരണകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കാര്യമായ നിയമനിർമ്മാണ പ്രവർത്തനവും സമയം അപഹരിക്കാനില്ല. അപ്പോൾ ഭാവി രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് 2024 ലെ  പ്രൈമറികൾക്ക് സമയം കണ്ടെത്താം.

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല എന്ന് പല തവണ പറഞ്ഞ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും റിപ്പബ്ലിക്കൻ രാഷ്ട്രീയം. പാം ബീച്ച് ഷോറിൽ ഈ മാസം നടക്കുന്ന റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി നടത്തുന്ന സ്പ്രിംഗ് റിട്രീറ്റ് ഒരാഴ്ച നീണ്ടുനില്ക്കുന്ന സംഭവമാണ്. ട്രംപ് ഉൾപ്പെടുന്ന വിശിഷ്ടാതിഥികളും നാഷണൽ കമ്മിറ്റി അംഗങ്ങളും ഇപ്പോഴുള്ള നാഷണൽ കമ്മിറ്റി ഇൻവെസ്റ്റേഴ്സും മാത്രം പങ്കെടുക്കുന്ന റിട്രീറ്റ് ജീഒപി പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് ഡഗ് ഫെയിയുടെ അഭിപ്രായത്തിൽ റിപ്പബ്ലിക്കൻ ഫിനാൻസ് ഇൻഫ്ലുവൻസേഴ്സിന്റെ കോൺക്ലേവ് ആണ്. നിങ്ങൾ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അവിടെ കാണും, ഹെയ് പറഞ്ഞു.

എല്ലാശ്രദ്ധയും ട്രംപിലാണ്. 2024 ൽ മത്സരിക്കുമോ ? യാഥാസ്ഥിതിക സുഹൃത്തുക്കൾക്കുവേണ്ടി കോൺഗ്രഷനൽ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ പ്രചാരണം നടത്തുന്ന ട്രംപ് പാർട്ടി പിളർത്തുമോ ? റിട്രീറ്റിന്റെ ഒരു ദിവസം, ശനിയാഴ്ച ട്രംപ് തന്റെ മാരേലാഗോ എസ്റ്റേറ്റിൽ ഡിന്നർ ഒരുക്കിയിട്ടുണ്ട്. മറ്റ് പരിപാടികൾ നടക്കുക മാരേ ലാഗോയിൽ നിന്ന് നാല് മൈൽ അകലെയുള്ള ഫോർ സീസൺസ് റിസോർട്ട്  ഹോട്ടലിലാണ്.

തനിക്ക് ഇഷ്ടമുള്ള സ്ഥാനാർഥികൾക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചത് പാർട്ടിയിൽ ഭിന്നത സൃഷ്ടിക്കുമോ എന്ന ചോദ്യം പലരുടെയും നാവിലുണ്ട്. ഇപ്പോൾ തന്നെ ചില സ്ഥാനാർഥികൾ ട്രംപ് സ്റ്റൈലിൽ പ്രചരണം നടത്തുന്നു. ഹൈ ഡോളർ ദാതാക്കളെ സമീപിച്ച് സഹായം അഭ്യർഥിക്കുകന്നു. എല്ലാ  കൂടിക്കാഴ്ചകളും അടച്ചിട്ട മുറികളിലാണ് നടക്കുന്നത്.

മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല. സ്ഥാനാർത്ഥികളാവാൻ സാധ്യതയുള്ളവർ ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ്, സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നയോം, അർക്കൻസസെൻ, ടോം കോട്ടൺ, റിപ്പ. സെനറ്റർമാരായ റിക്ക് സ്കോട്ട്, മാർകോ റൂബിയോ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ എന്നിവരാണ്. സ്കോട്ട് നാഷണൽ റിപ്പബ്ലിക്കൻ സെനറ്റോറിയൽ കാമ്പെയിൻ കമ്മിറ്റി ചെയറാണ്. വീക്കെൻഡ് പരിപാടികളിൽ ഇംപ്രൂവിംഗ് റിപ്പബ്ലിക്കൻ വോട്ടർ ടേൺ ഔട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. പരാജയപ്പെട്ട മുൻ പ്രസിഡന്റ് പാർട്ടിയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നു, കലിഫോർണിയ ക്ലെയർമോണ്ട് മക്കെന്ന കോളജിലെ പ്രൊഫസർ ജോൺ പിറ്റ്നി പറഞ്ഞു.

ട്രംപ് 2024 ൽ മത്സരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. 1996 ൽ 1992 ൽ മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് പരാജയപ്പെടുത്തിയ സ്ഥാനാർഥികൾ വീണ്ടും മത്സരത്തിനെത്തുമെന്ന് റിപ്പബ്ലിക്കൻ പ്രതിയോഗികൾ പ്രതീക്ഷിച്ചില്ല. 1984 ൽ ഡെമോക്രാറ്റിക്കുകൾ നാല് വർഷം മുൻപ് പരാജിതനായ  ജിമ്മി കാർട്ടർ വീണ്ടും മത്സരിക്കുവാൻ എത്തുമെന്ന് കരുതിയില്ല. 2022 ലും 2024 ലും ഡെമോക്രാറ്റുകൾ ട്രംപിന്റെ പരാജയവും 2021 ജനുവരി 6ന് ക്യാപ്പിറ്റോളിൽ ഉണ്ടായ കലാപവും ഡെമോക്രാറ്റുകൾ ആവർത്തിച്ചുകൊണ്ടിരിക്കും.

ട്രംപ് അനുകൂലികൾ ഫ്ലോറിഡയിൽ പ്രത്യേകം സമ്മേളിക്കുന്നുണ്ട്. റിപ്പബ്ലിക്കനുകൾ ട്രംപ് ഘടകത്തെ കൈകാര്യം ചെയ്യേണ്ടതെങ്ങിനെ എന്നാലോചിക്കുമ്പോൾ യാഥാസ്ഥിതികർ സൗത്ത് ഫ്ലോറിഡയിൽ സേവ് അമേരിക്ക, സമ്മിറ്റ് തൊട്ടടുത്ത മയാമിയിലെ ഇന്റർ സ്റ്റേറ്റിൽ മുൻ പ്രസിഡന്റ് ട്രംപ് നാഷണൽ ഡോറൽ ഗോൾഫ് ഗൾഫിൽ നടത്തുന്നു. ആർഎൻസി റിട്രീറ്റിന്റെ സന്ധ്യയിൽ ട്രംപ് മുൻ അഡ്മിനിസ്ട്രേഷൻ ഒഫീഷ്യൽസിന്റെ കൺസർവേറ്റീവ് പാർടണർഷിപ്പ് ഇൻസ്റ്റിറ്റ്യുട്ടിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

റിപ്പബ്ലിക്കനുകൾ ഒരു ഏർളി പ്രസിഡൻഷ്യൽ ക്യാമ്പെയിൻ പാർട്ടി സൗത്ത് ഫ്ലോറിഡയിൽ നടത്തുന്നു. ഇവിടെയും പ്രത്യേക അതിഥികളിൽ ഒന്നാമൻ ട്രംപാണ്. 2024  പ്രസിഡൻഷ്യൽ മത്സരത്തിൽ പങ്കാളികളാവുന്ന അരഡസൻ നേതാക്കളും അതിഥികളാണ്. ഇവിടെയും ജിഒപി പ്രത്യാശികൾ പാർട്ടിയുടെ വലിയ സാമ്പത്തിക ദാതാക്കളുമായി കൂടിക്കാഴ്ച നടത്തും.

പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ടിട്ടും  ട്രംപിനൊപ്പം നില്ക്കുന്നവർക്ക് കുലുക്കമില്ല. വൻ തുകകൾ സംഭാവന നൽകുന്ന ദാതാക്കളുമായി വാരാന്ത്യത്തിൽ മീറ്റിംഗുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രാസംഗികരുടെ ഒരുനിര ജിഒപി സഖ്യം വിപുലീകരിക്കുന്നതിനെകുറിച്ചും ബൈഡനെതിരെ പ്രചാരണം നടത്തുന്നതിനെകുറിച്ചും ബൈഡന്റെ ഭരണത്തെ കുറിച്ചും ഡെമോക്രാറ്റുകൾ നയിക്കുന്ന കോൺഗ്രസിനെ കുറിച്ചും സംസാരിക്കും.

ഏർളി പ്രസിഡൻഷ്യൽ പ്രൈമറീസ് അസാധാരണമല്ല. എന്നാൽ ഡോണൾഡ് ട്രംപിന്റെ മത്സരം സാധാരണല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com