ADVERTISEMENT

ന്യൂയോർക്ക് ∙  'ജനനം കേരളത്തിലാണെങ്കില്‍ ലോകത്തിന്റെ ഏതു കോണിൽ താമസിച്ചാലും പ്രവാസി മലയാളി'യാണെന്ന പ്രഖ്യാപിത ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുന്നതും ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറിയതുമായ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയതായി സംഘടനയുടെ ഗ്ലോബല്‍ കോഓർഡിനേറ്റർ ജോസ് പനച്ചിക്കൽ ,ചെയർമാൻ  ഡോ ജോസ് കാനാട്ടു , ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ ,ട്രഷറർ സ്റ്റീഫൻ കോട്ടയം അമേരിക്കൻ കോഓർഡിനേറ്റർ ഷാജി രാമപുരം എന്നിവർ  പ്രസ്താവനയില്‍ അറിയിച്ചു.

ദിവസവും നിരവധി  ഓണ്‍ലൈന്‍ അംഗത്വ അപേക്ഷകളാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അപേക്ഷകള്‍ സൂഷ്മപരിശോധന നടത്തുന്നതിനും സ്വീകാര്യമായവര്‍ക്ക് അംഗീകാരം നല്‍കുന്നതിനും ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ചുലക്ഷം അംഗങ്ങളെയെങ്കിലും ചേര്‍ക്കുന്നതിനാണ് സംഘടന ലക്ഷ്യമിട്ടിരിക്കുന്നത്. അതാതു രാജ്യത്തിന്റെ നിലവിലുള്ള കമ്മിറ്റികളാണ്  അംഗത്വഫീസ്  നിശ്ച്ചയയ്ക്കുക. 

വിദേശങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിനു മലയാളികള്‍ ജനിച്ചു വളര്‍ന്ന നാടിന്റെയും രാജ്യത്തിന്റെയും സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളില്‍ വഹിക്കുന്ന  നിസ്വാര്‍ഥ സേവനങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നേടിയെടുക്കുന്നതിന് പ്രവാസി മലയാളി ഫെഡറേഷന്‍ പ്രതിജ്ഞാബദ്ധമാണ്. 

2021 അവസാനം സംഘടിപ്പിക്കുന്ന 'പ്രവാസി മലയാളി കുടുംബസംഗമം' വിജയിപ്പിക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്ലോബല്‍ കമ്മിറ്റി  നേതൃത്വം നല്‍കും.കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥലവും  സമയവും പിന്നീട് തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com