ADVERTISEMENT

ഹൂസ്റ്റൻ ∙ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ചെയർമാനായി ജോണി കുരുവിളയും പ്രസിഡന്റായി ടി.പി. വിജയനും വൈസ് പ്രസിഡന്റ് -അഡ്മിനായി സി.യു. മത്തായിയും ജനറൽ സെക്രട്ടറിയായി പോൾ പാറപ്പള്ളിയും ട്രഷററായി ജെയിംസ് കൂടലും ജോസഫ്‌ കില്ലിയൻ (വൈസ് പ്രസിഡന്റ്-യൂറോപ്പ് റീജിയൻ), ജോർജ്ജ് കുളങ്ങര, ഡോ .അജി കുമാർ കവിദാസൻ, രാജീവ് നായർ (വൈസ് ചെയർമാൻമാർ) എന്നിവർ വിജയിച്ചു.

ഏറെ ശ്രദ്ധിക്കപ്പെട്ട വോട്ടെടുപ്പിൽ ആറു റീജിയനുകളിൽ നിന്നും  95 പ്രതിനിധികൾ കോവിഡിന്റെ സാഹചര്യത്തിൽ ഇ വോട്ടിംഗ് ഇപയോഗിച്ചാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എ.എസ്. ജോസിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ്  നടന്നത് .

ഡോ. സൂസൻ ജോസഫ് ( വൈസ് ചെയർ പേഴ്സൺ), ബേബി മാത്യു സോമതീരം (വൈസ് പ്രസിഡന്റ് -ഓർഗനൈസേഷൻ ), എസ്.കെ. ചെറിയാൻ (വൈസ് പ്രസിഡന്റ് -അമേരിക്ക റീജിയൻ), ഷാജി എം മാത്യു (വൈസ് പ്രസിഡന്റെ -ഇന്ത്യ റീജിയൻ), ചാൾസ് പോൾ (വൈസ് പ്രസിഡന്റെ - മിഡിൽ ഈസ്റ്റ് റീജിയൻ ), സിസിലി ജേക്കബ് (വൈസ് പ്രസിഡന്റ് -ആഫ്രിക്ക റീജിയൻ), ഇർഫാൻ മാലിക്ക് (വൈസ് പ്രസിഡന്റ്-ഫാർ ഈസ്റ്റ് റീജിയൻ), ദിനേശ് നായർ, ടി വി എൻ കുട്ടി (സെക്രട്ടറി മാർ), ഡോ സുനന്ദാ കുമാരി, എൻ പി വാസു നായർ (ജോയിന്റ് സെക്രട്ടറിമാർ ), പ്രോമിത്യുസ്‌ ജോർജ്ജ് (ജോയിന്റ് ട്രഷറർ) എന്നിവർക്ക് എതിർ സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ അവരെ വിജയികളായി പ്രഖ്യാപിച്ചു 

ഇന്ത്യ റീജിയൻ നിന്നുള്ള അഡ്വ :സിറിയക്ക് തോമസിനെ പരാജയപ്പെടുത്തി നിലവിലെ  പ്രസിഡന്റ് ജോണി കുരുവിള ചെയർമാനായി വിജയിച്ചു. അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പില്‍ അമേരിക്ക റീജിയനിലെ ന്യൂജഴ്‌സി പ്രോവിൻസിൽ നിന്നുള്ള തോമസ് മൊട്ടക്കലിനെ പരാജയപ്പെടുത്തി പൂനാ ‌പ്രോവിൻസിൽ നിന്നുള്ള ടി.പി. വിജയൻ പ്രസിഡന്റായി വിജയിച്ചു. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുബൈ പ്രോവിൻസിൽ നിന്നുമുള്ള പോൾ പാറപ്പള്ളി സൗദി അറേബ്യ അൽകോബാർ പ്രോവിൻസിൽ നിന്നുമുള്ള മൂസാ കോയയെയാണ് പരാജയപ്പെടുത്തിയത് . 

ഓസ്ട്രിയയിൽനിന്നുമുള്ള സണ്ണി ജോർജ്ജ് വെളിയത്തിനെ പരാജയപ്പെടുത്തിയാണ് ഹൂസ്റ്റൻ പ്രോവിൻസിൽ നിന്നുമുള്ള ജെയിംസ് കൂടല്‍ ട്രഷറർ സ്ഥാനത്തേക്ക് വിജയിച്ചത്. 

ഒരു ആഗോള സംഘടനയുടെ ഗ്ലോബൽ തിരഞ്ഞെടുപ്പ് ഇ-വോട്ടിംഗിലൂടെ സുതാര്യവും നീതി പൂർവ്വവും നടത്താൻ സാധിച്ചത് വേൾഡ് മലയാളി കൗൺസിലിന് സിൽവർ ജൂബിലി വർഷത്തിൽ കൂടുതൽ കരുത്ത് പകരുമെന്നും സംഘടനയുടെ എല്ലാ പ്രോവിൻസുകളിൽ നിന്നും മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച്‌ കൊണ്ട് തിരഞ്ഞെടുപ്പ് പൂർത്തികരിക്കുവാൻ കഴിഞ്ഞതിൽ വളരെ ചാരിതാർഥ്യം ഉണ്ടന്ന് ഇലക്ഷൻ കമ്മീഷണർ എ.എസ്. ജോസ് അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com