ADVERTISEMENT

അര്‍ക്കന്‍സാസ് ∙ നന്മയുടെ (നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍) ആഭിമുഖ്യത്തില്‍ 'നിനവ്' (അക്ഷരങ്ങള്‍ക്ക് ചിറക് മുളയ്ക്കുമ്പോള്‍....) എന്ന പേരില്‍ ചെറുകഥ- കവിത രചനാ മത്സരം സംഘടിപ്പിച്ചു. 

ചെറുകഥ വിഭാഗത്തില്‍ അശ്വതി ഷൈജു രചിച്ച "സമസ്യ'യ്ക്ക് ഒന്നാം സ്ഥാനവും, ശ്യാം രാജേന്ദ്രദാസ് രചിച്ച "മനപ്പൂര്‍വങ്ങള്‍' എന്ന ചെറുകഥയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. 

കവിത വിഭാഗത്തില്‍ പദ്മശ്രുതി രോഹിത് എഴുതിയ "മേഘമല്‍ഹാര്‍' എന്ന കവിതയും, ലിന്‍സി ജെറിന്‍ എഴുതിയ "പ്രവാസി' എന്ന കവിതയും ഒന്നാം സമ്മാനം പങ്കുവച്ചു. രണ്ടാം സമ്മാനം രോഹിത് തുളസീദാസിന്റെ "നന്ദിത' എന്ന കവിതയ്ക്കാണ്. 

ഷഹീം അയികര്‍, ആര്‍ഷ അഭിലാഷ്, വസുജ വാസുദേവന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. സമ്മാനദാനം ഏപ്രില്‍ രണ്ടാം വാരം നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com