ADVERTISEMENT

ന്യൂയോർക്ക് ∙ യുണൈറ്റഡ് സ്റ്റേറ്റ്സ് ആക്ടിംഗ് സ്റ്റേറ്റ് സെക്രട്ടറിയും ആക്ടിംഗ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയുമായി അടുത്തിടെ സേവനമനുഷ്‌ഠിച്ച ഫോറിൻ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ അംബാസഡർ ഡാനിയൽ സ്‌മിത്ത് ഇന്ത്യയിലെ ഇടക്കാല അമേരിക്കൻ ഷാർജെ ഡി’അഫയറായി പ്രവർത്തിക്കാനായി ന്യൂഡൽഹിയിലേക്ക്. അമേരിക്കയുടെ ഫോറിൻ സർവീസ് റാങ്കിൽ ഏറ്റവും ഉയർന്ന പദവിയായ “കരിയർ അംബാസഡർ” റാങ്ക് വഹിക്കുന്നയാളാണ് അംബാസഡർ സ്‌മിത്ത്.

ഇന്ത്യൻ സർക്കാരുമായും ഇന്ത്യൻ ജനങ്ങളുമായുള്ള അമേരിക്കയുടെ ശക്തമായ പ്രതിബദ്ധതക്ക് അടിവരയിടുന്നതാണ് അംബാസഡർ സ്‌മിത്തിന്റെ നിയമനം. കോവിഡ് മഹാമാരിയെ മറികടക്കുന്നതുൾപ്പെടെ നമ്മുടെ രാജ്യങ്ങൾ പങ്കിടുന്ന മുൻഗണനാ വിഷയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് ഉറപ്പാക്കാൻ അദ്ദേഹം ഇന്ത്യയുമായുള്ള അടുത്ത സഹകരണത്തിന് നേതൃത്വം നൽകും.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യയോട് ഐക്യദാർഢ്യത്തിൽ നിലകൊള്ളുന്നു. അംബാസഡർ സ്‌മിത്ത് ഇന്ത്യയുമായി ഒന്നിച്ച് പങ്കാളിത്തത്തിൽ  പ്രവർത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com