sections
MORE

അമേരിക്കയിൽ പ്രവേശനം അനുവദിക്കുന്ന അഭയാർഥികളുടെ എണ്ണം വർധിപ്പിക്കാൻ ബൈഡൻ

USA-IMMIGRATION-BIDEN
SHARE

വാഷിങ്ടൻ ∙ അമേരിക്കയിൽ പ്രവേശിപ്പിക്കുന്ന അഭയാർഥികളുടെ എണ്ണം വർധിപ്പിക്കുന്നതായി ബൈഡൻ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിവർഷം 15,000 ത്തിൽ നിന്നും 62,500 ആയി ഉയർത്തുന്നതിനാണു ബൈഡന്റെ തീരുമാനം.

ട്രംപിന്റെ ഭരണത്തിൽ അഭയാർഥികളെ പ്രവേശിപ്പിക്കുന്നതിൽ കർശന നിയന്ത്രണവും എണ്ണത്തിൽ കുറവും വരുത്തിയത് ഡമോക്രാറ്റിക് പാർട്ടിയുടെ ശക്തമായ വിമർശനങ്ങൾക്കു കാരണമായിരുന്നു. 15,000 പേർക്കു മാത്രമേ ട്രംപ് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.

ബൈഡൻ അധികാരത്തിലെത്തി നൂറു ദിവസം പിന്നിട്ടിട്ടും അഭയാർഥികളെ പ്രവേശിപ്പിക്കുന്നതിൽ അനുകൂല തീരുമാനം സ്വീകരിക്കാത്തതിൽ ഡമോക്രാറ്റിക് സെനറ്റർമാർ പ്രതിഷേധം അറിയിച്ചിരുന്നു.

അഭയാർഥികളെ സ്വീകരിക്കുന്നതിൽ ഇതുവരെ രാഷ്ട്രം മൂല്യാധിഷ്ഠിത തീരുമാനമാണ് സ്വീകരിച്ചിരുന്നുതെന്നും  അതു തുടർന്നു കൊണ്ടുപോകുക എന്നതാണ് നയമെന്നും ബൈഡൻ വ്യക്തമാക്കി. കഴിഞ്ഞ പ്രസിഡന്റുമാർ ഇത് കാത്തു സൂക്ഷിച്ചിരുന്നതായും ബൈഡൻ പറഞ്ഞു.

അതേ സമയം അതിർത്തിയിൽ വർധിച്ചുവരുന്ന അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിൽ ബൈഡൻ ഭരണകൂടം പരാജയപ്പെട്ടുവെന്നു  ടെക്സസ് ഉൾപ്പെടെ പന്ത്രണ്ടു സംസ്ഥാനങ്ങളിലെ ഗവർണർമാർ ആരോപിച്ചു. ഇതിന് പരിഹാരം കണ്ടെത്തുന്നില്ലെങ്കിൽ പ്രതിഷേധവുമായി എത്തുമെന്നും ഇവർ മുന്നറിയിപ്പു നൽകി.

അഭയാർഥികളുടെ പ്രശ്നം പഠിച്ചു പരിഹാരം കണ്ടെത്തുന്നതിന് ബൈഡൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നയതന്ത്രതലത്തിൽ വിഷയം ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് കമല ഹാരിസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA