ADVERTISEMENT

ന്യൂയോർക്ക് ∙ ഫോമയുടെ മികച്ച റീജിയനുകളിലൊന്നായ ന്യൂയോർക്ക് എംപയർ റീജിയനിന്റെ 2021– 22 വർഷത്തെ പ്രവർത്തനോദ്ഘാടനം മേയ് 15–ാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്, ഓറഞ്ച്‌ബർഗിലുള്ള സിത്താർ പാലസ് റസ്റ്റൊറന്റിൽ വച്ച് വിവിധ പരിപാടികളോടെ നടത്തുന്നതാണ്. ആർ.വി.പി. ഷോബി ഐസക്കിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും. തദവസരത്തിൽ എംപയർ റീജിയൻ വിമെൻസ് ഫോറത്തിന്റേയും, ഹെൽപ്പിങ് ഹാൻഡിന്റേയും  പ്രവർത്തനോദ്ഘാടനവും നിർവഹിക്കുന്നതാണ്.

ഫോമാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. സെക്രട്ടറി ജോസ് മണക്കാട്ട്, ജോ. ട്രഷറർ ബിജു തോണിക്കടവിൽ, കൂടാതെ എംപയർ റീജയനിൽ നിന്നുമുള്ള നാഷനൽ കമ്മിറ്റി അംഗങ്ങളായ ജോസ് മലയിൽ, സണ്ണി കല്ലൂപ്പാറ, ഫോമാ നേതാക്കളായ, അഡ്‍വൈസറി ബോർഡ് ചെയർമാൻ ജോൺ സി. വർഗീസ്, കംപ്ലയൻസ് കമ്മറ്റി വൈസ് ചെയർമാൻ തോമസ് കോശി, ജൂഡീഷ്യൽ കമ്മറ്റി അംഗം തോമസ് മാത്യു, മുൻ നാഷണൽ ട്രഷറർ ഷിനു ജോസഫ് തുടങ്ങിയവർ സംബന്ധിക്കും.

റീജിയനൽ ചെയർമാൻ ജോഫ്രിൻ ജോസ്, വൈസ് ചെയർ ബെറ്റി ഉമ്മൻ, ട്രഷറർ ആശിഷ് ജോസഫ്, പിആർഒ സുരേഷ് നായർ, കോഓർഡിനേറ്റർമാരായ മെൽവിൻ മാത്യു, ബ്ലിസ് പോൾ, വിമെൻസ് ഫോറം റീജണൽ ചെയർ പേഴ്സൻ ടിനാ ആശിഷ് അറക്കത്ത്, ഹെൽപ്പിങ് ഫാൻഡ്്സ് റീജണൽ ചെയർപേഴ്സൻ മോളമ്മ വർഗീസ്, ബിസിനസ് ഫോറം റീജണൽ ചെയർമാൻ പി. ടി. തോമസ്, യൂത്ത് പ്രതിനിധികളായ തോമസ് സാമുവേൽ, ആൽബിൻ ആന്റോ, വിമെൻസ് ഫോറം ഭാരവാഹികളായ അനു പി. വർഗീസ്, ലിസാ ജോസഫ്, ജെസി ജേക്കബ്, സ്നേഹാ സണ്ണി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും.

അനുഗ്രഹീത ഗായകരായ ജോമോൻ പാണ്ടിപ്പള്ളിൽ, നേഹാ എന്നിവരുടെ ഗാനമേള ഉൾപ്പെടെ വിവിധ കലാപരിപാടികൾ ചടങ്ങുകളുടെ മോടി വർധിപ്പിക്കും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികൾ ഫെയ്സ്ബുക്കിലൂടെയും, യു ട്യൂബിലൂടെയും തൽസമയം സംപ്രേക്ഷണം  ചെയ്യുന്നതാണെന്ന് ആർവിപി ഷോബി ഐസക്, സെക്രട്ടറി ഷോളി കുമ്പിളുവേലി എന്നിവർ അറിയിച്ചു. പിആർഒ സുരേഷ് നായർ അറിയിച്ചതാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com