ADVERTISEMENT

ന്യൂയോർക്ക്∙ പിഎംഎഫ് ഗ്ലോബൽ കമ്മിറ്റിയുടെ ചാരിറ്റി കൺവീനർ എസ്.അജിത് കുമാറിന്റെ ആകസ്മിക വേർപാടിൽ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടനയുടെ അനുശോചനം രേഖപെടുത്തി . 

സമൂഹ സേവനത്തിനായി തന്റെ‌ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും സ്വയംസമർപ്പിച്ച കർമ്മനിരതനായ അജിത് കുമാർ (അജിത്തേട്ടൻ ) തിരുവനന്തപുരത്തിന്റെ ഹൃദയ സ്പന്ദനം തൊട്ടറിഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു. പ്രിയപ്പെട്ടർക്കെല്ലാം തലസ്ഥാന നഗരിയുടെ ഏതാവശ്യത്തിനും എപ്പോഴും ആശ്രയിക്കാൻ  ഒരു കൂടപ്പിറപ്പായ് ജേഷ്ഠ സഹോദരനായ് എന്നുമുണ്ടായിരുന്നു. ആ വേർപാട് താങ്ങാൻ അദ്ദേഹത്തിന്റെ മകൾക്കും ഭാര്യയ്ക്കും സാധിക്കുകയില്ലന്നറിയാം. ആ കുടുംബത്തിന്റെ തീരാദുഃഖത്തിൽ  പിഎംഎഫ് പ്രസ്ഥാനവും പങ്ക് ചേരുന്നു. ആ മനുഷ്യസ്നേഹിക്ക് പ്രിയപ്പെട്ടവന് പ്രണാമം അർപ്പിക്കുന്നു.

ആ കുടുംബത്തെ സാന്ത്വനിപ്പിക്കുവാൻ പ്രിയ സുഹൃത്തുക്കൾ ഓരോരുത്തരും പരിശ്രമിക്കണമെന്നഭ്യർഥിക്കുന്നു. ആ ദേഹവിയോഗത്തിലും അനാഥരായ കുടുംബത്തെ പ്രസ്ഥാനത്തിന്റെ സ്നേഹതണലിൽ ചേർത്ത് നിർത്തുന്നു. ആ സഹോദരന്റെ വേർപാടിൽ പുഷ്പാഞ്ജലികൾ അർപ്പിക്കുന്നതായി ഗ്ലോബൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് എം.പി.സലിം അറിയിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com