ADVERTISEMENT

ഇല്ലിനോയ് ∙ മാർച്ച് 31 ശേഷം കോവിഡ് കേസുകളുടെ നിരക്ക്് ഗണ്യമായി കുറഞ്ഞതിനെ തുടർന്നു ജൂലൈ നാലുമുതൽ സംസ്ഥാനം പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് സംസ്ഥാന അധികൃതർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഇല്ലാതെ എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനാണു തീരുമാനമെന്നും അധികൃതർ പറയുന്നു.

എന്നാൽ ഷിക്കാഗോ സിറ്റി പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. തൊട്ടടുത്ത ഇന്ത്യാനയിൽ നിന്നും ഷിക്കാഗോ സിറ്റിയിലേക്കു പ്രവേശിക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതുകയോ ക്വാറന്റീനിൽ കഴിയുകയോ വേണമെന്ന് സിറ്റി മേയർ വ്യക്തമാക്കി.സിറ്റിയിലെ പ്രമുഖ സ്ഥാപനങ്ങളിൽ റജിസ്ട്രേഷൻ ഇല്ലാതെ കോവിഡ് വാക്സീൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.

ഷിക്കാഗോ സിറ്റിയിലെ റസ്റ്ററന്റ്, ജിം തുടങ്ങിയവയെല്ലാം ജൂലൈ നാലു മുതൽ തുറന്നു പ്രവർത്തിക്കാൻ തയാറാണെന്നു മേയർ പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com