sections
MORE

ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌ക്കോപ്പയുടെ ചരമദിനം ആചരിച്ചു

yohannan-sankarathil-cor-episcopa
SHARE

ന്യൂയോര്‍ക്ക് ∙ ഇക്കഴിഞ്ഞ മാര്‍ച്ച് 20നു അന്തരിച്ച ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോർഎപ്പിസ്‌ക്കോപ്പയുടെ 40–ാം ചരമദിനം ഏപ്രില്‍ 29 വ്യാഴാഴ്ച കോർഎപ്പിസ്‌ക്കോപ്പയുടെ ചിരകാലസ്വപ്ന സാക്ഷാത്ക്കാരമായ ലെവി ടൗണ്‍ സെന്റ്‌ തോമസ്‌ ദേവാലയത്തില്‍വച്ച് അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാ മാര്‍ നിക്കൊളാവോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തിലും വികാരി ഫാ. എബി ജോര്‍ജ് അച്ചന്റെ ചുമതലയിലും ഒട്ടനവധി വൈദിക ശ്രേഷ്ഠരുടെ സഹകാര്‍മ്മികത്വത്തിലും നടന്നു. വി.കുര്‍ബ്ബാനാനന്തരം മൊസോളിയത്തില്‍ ധൂപാര്‍പ്പണവും പ്രാർഥനയും നടത്തി.

കോർഎപ്പിസ്‌ക്കോപ്പയുടെ 41–ാം ചരമദിനമായ മേയ് ഒന്നിന് കുടുംബാംഗങ്ങളുടെ വകയായി ലെവി ടൗണ്‍ സെന്റ്‌ തോമസ് ദേവാലത്തില്‍വച്ച്  സി.കെ. രാജന്‍ അച്ചന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ചെറിയാന്‍ നീലാങ്കല്‍, കെ. മത്തായി എന്നീ കോർഎപ്പിസ്‌ക്കോപ്പാമാര്‍, പൗലോസ് പീറ്റര്‍, ഫ.സുജിത് തോമസ്, കെ. കെ. ജോണ്‍, ജാര്‍ജ്ജ് മാത്യു എന്നീ വൈദികര്‍, ഡീ. ഷോജില്‍ ഏബ്രഹാം എന്നിവരുടെ സഹകരണത്തിലും 160ല്‍പ്പരം ഭക്തരുടെ നിറസാന്നിധ്യത്തിലും ഭക്തിനിര്‍ഭരമായി ആദരിച്ചു.

Yohannan-Sankarathil-corepiscopa

തദനന്തരം നടത്തിയ അനുസ്മണ സമ്മേളനത്തില്‍ തോമസ് യോഹന്നാന്‍ മാസ്റ്റര്‍ ഓഫ് സെറിമണി, ചെറിയാന്‍ നീലാങ്കല്‍ കോർഎപ്പിസ്‌ക്കോപ്പാ അധ്യക്ഷനായും വികാരനിര്‍ഭരമായി നടത്തിയ ചെറു സമ്മേളനത്തില്‍ വൈദികശ്രേഷ്ഠരായ ഫാ. കെ.കെ. ജോണ്‍, ഫാ. പൗലോസ് പീറ്റര്‍, ഫാ. സുജിത് തോമസ്, ഇടവകയെ പ്രതിനിധീകരിച്ച് റോസ് മേരി യോഹന്നാന്‍, സന്ധ്യാ തോമസ്, അലക്‌സ് ഏബ്രഹാം എന്നിവരും കുടുംബത്തെ പ്രതിനിധീകരിച്ച് ജിനു പീറ്റര്‍, മക്കളായ മാത്യൂ യോഹന്നാന്‍, തോമസ് യോഹന്നാന്‍ എന്നിവരും ഹൃദയസ്പര്‍ശിയായ വാക്കുകളില്‍സംസാരിച്ചപ്പേള്‍ സദസ്യരില്‍ കണ്ണുനീര്‍ നിറഞ്ഞൊഴുകി. 

അവസാനം പ്രിയ പത്‌നി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ തന്റെ പ്രിയ കാന്തനു വേണ്ടി കണ്ണുനീരില്‍ കുതിര്‍ത്തു രചിച്ച വിലാപകാവ്യം ‘ദിവ്യ ദീപമേ, നയിച്ചാലും’ ബാഷ്പാര്‍ച്ചനയായി ശ്രുതി മധുരവും താളബദ്ധവുമായി ആലപിച്ചു സമര്‍പ്പിച്ചത് ഏവരെയും കണ്ണീര്‍ക്കടലിലാഴ്ത്തി. വിഭവസൃദ്ധമായ ഉച്ചഭക്ഷണം, നേര്‍ച്ച ഇവയോടുകൂടികൂടി 41–ാം അടിയന്തിരവും അനുസ്മരണ സമ്മേളനവും സമാപിച്ചു. തദനന്തരം പരേതന്റെ ഭവനത്തില്‍ വൈദിക ശ്രേഷ്ഠരടക്കം നിരവധി ബന്ധുമിത്രാദികള്‍ എത്തി ധൂപാര്‍പ്പണ പ്രാർഥന, വിഭവസമൃദ്ധമായ ഭക്ഷണം ഏവരും സമാദരം യാത്രയായി.

ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായോടുള്ള ആദരസമര്‍പ്പണമായി 15,000 ഡോളർ പുത്രന്മാരായ മാത്യു യോഹന്നാനും തോമസ് യോഹന്നാനും ദേവാലയ ട്രസ്റ്റി സണ്ണിമോന്‍ ജോര്‍ജ്ജിനെ ഏല്‍പ്പിച്ചു. പരേതന്റെ ആത്മാവ് ഇമ്പങ്ങളുടെ പറുദീസയില്‍ ആനന്ദിക്കട്ടെ !!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA