ADVERTISEMENT

ഡാലസ് ∙ മേയ് ഒന്നിന് നടന്ന സിറ്റി കൗൺസിൽ തിരഞ്ഞടുപ്പിൽ ഗാർലണ്ടിൽ ഡിസ്ട്രിക് മൂന്നിൽ പി. സി. മാത്യു രണ്ടു സ്ഥാനാർഥികളെ പിന്നിലാക്കി റൺ ഓഫിൽ എത്തി. വിക്കി ഹൈ, ആൻജെല വെസ്റ്റ് എന്നിവരാണ് പിന്നിലാക്കപ്പെട്ടവർ. നാലു സ്ഥാനാർഥികളിൽ ആർക്കും 50 ശതമാനം വോട്ടു ലഭിക്കാത്ത സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച രണ്ടു സ്ഥാനാർഥികൾക്കാണു റൺ ഓഫ് മത്സരത്തിനു അർഹത ലഭിക്കുക.

പി.സി. മാത്യുവും എഡ് മൂറുമാണ് ഈ വരുന്ന ജൂൺ അഞ്ചിന് റൺ ഓഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏർലി വോട്ടിങ് മേയ് 24 മുതൽ ജൂൺ ഒന്നു വരെ സൗത്ത് ഗാർലാൻഡ് ലൈബ്രറിയിലും മറ്റു ലൊക്കേഷനുകളിലും ഡാലസ് കൗണ്ടി ഇലക്ഷൻ ഡിപ്പാർട്മെന്റ് നിർദേശ പ്രകാരം നടക്കുന്നതാണ്.

p-c-mathew-2

ഡിസ്‌ട്രിക്‌ട് മൂന്നിലെ മലയാളി സാന്നിധ്യവും സഹകരണവും ഒപ്പം അമേരിക്കൻ ജനതയും അർപ്പിച്ച വിശ്വസവും ആണ് തന്നെ റൺ ഓഫ് മത്സരത്തിൽ എത്തിച്ചതെന്ന് പി. സി. മാത്യു പറഞ്ഞു. എത്ര നന്ദി പറഞ്ഞാലും മതിയാവാത്ത ആത്മാർഥതയാണ് മലയാളികൾ ഉൾപ്പെടെയുള്ള വോട്ടർമാർ നൽകിയത്. റൺ ഓഫ് തിരഞ്ഞെടുപ്പിനും ഇതു പ്രകടമാകുമെന്നും തിരഞ്ഞെടുപ്പ് മാനേജർ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് മാനേജർ സിജു ജോർജ്, ട്രഷറർ ജിൻസ് മാടമന, മറ്റു കമ്മിറ്റീ അംഗങ്ങളായ മാത്യു പട്ടരെട്ടു, സൂജൻ തരകൻ, ഫ്രിക്സ്മോൻ മൈക്കിൾ, ചെറിയാൻ ചൂരനാട്, സുനി ലിൻഡ ഫിലിപ്സ് മുതലായവരുമായി നടത്തിയ ചർച്ചക്ക് ശേഷം പി. സി. മാത്യു പറഞ്ഞു.

ഒരിക്കൽ കൂടി തിരഞ്ഞെടുപ്പ് ബൂത്തിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ള വോട്ടർമാർ എത്തിയാൽ താൻ ജയിക്കുമെന്ന ശുഭാപ്തി വിശ്വസമാണ് പി. സി. ക്ക് ഉള്ളത്. ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടിത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.

ഫിലിപ്പ് തോമസ്: 972 522 9646 

ജിൻസ് മാടമന: 214 734 9999

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com