ADVERTISEMENT

ന്യൂയോർക്ക്∙ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അവരുടെ കെയർ ആൻഡ് ഷെയർ പ്രോഗ്രാമിന് കീഴിൽ തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള 8 പോലീസ് സ്റ്റേഷനുകൾക്കു കോവിഡ് 19 പ്രൊട്ടക്ഷൻ ഗിയറും സാനിറ്റൈസറും നൽകുന്നതിനുള്ള സംരംഭം ഏറ്റെടുത്തു. ഇതിലൂടെ ഡ്യൂട്ടിയിൽ ആയിരിക്കുന്ന നൂറുകണക്കിനു പൊലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബത്തിനും കോവിഡ് പ്രതിരോധ സഹായകമാകുമെന്നാണു കരുതുന്നത്. കോവിഡ് പ്രതിരോധ ഗിയറുകൾ ഇല്ലാത്തപ്പോൾ പോലും പൊലീസ് ഉദ്യോഗസ്ഥർ സ്വന്തം ജീവൻ പണയം വച്ചു മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി സമയം ചെലവഴിക്കുന്നു. മുൻനിര പോരാളികളായ ഈ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം പ്രതിരോധ ഗിയറുകൾ ആവശ്യമെന്നു മനസ്സിലാക്കിയാണു വേൾഡ് മലയാളി കൗൺസിൽ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. 

 

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് സന്തോഷ് ജോർജ് കോർഡിനേറ്ററായി പ്രവർത്തിക്കുന്ന ഈ സംരംഭം ഈ വരുന്ന േമയ് 7 വെള്ളിയാഴ്ച രാവിലെ 9 നു തിരുവനന്തപുരം കാട്ടാക്കടയിൽ ഉള്ള ഡിവൈഎസ്പി ഓഫിസിൽ പൊലീസ് സൂപ്രണ്ട് പി.കെ. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി എസ് ഷാജി, സബ് ഇൻസ്പെക്ടർ രഞ്ജിത് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രതിരോധ ജീവനുകൾ കൈമാറും. 

 

കാട്ടാക്കട സ്റ്റേഷൻ, നെയ്യാർഡാം സ്റ്റേഷൻ, മലയിൻകീഴ് സ്റ്റേഷൻ, മാരനല്ലൂർ സ്റ്റേഷൻ, ആര്യങ്കോട് സ്റ്റേഷൻ, ആര്യനാട് സ്റ്റേഷൻ, വിളപ്പിൽശാല സ്റ്റേഷൻ, ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ആണ് പ്രാഥമികമായി ഇതിൻറെ പ്രയോജനം ലഭിക്കുക. 

 

അമേരിക്ക റീജിയൻ സാരഥികളായ ചെയർമാൻ ഫിലിപ്പ് തോമസ് പ്രസിഡൻറ് സുധീർ നമ്പ്യാർ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി ട്രഷറർ സെസിൽ ചെറിയാൻ വൈസ് പ്രസിഡണ്ടുമാരായ എൽദോ പീറ്റർ, ജോൺസൺ തലചെല്ലൂർ, സന്തോഷ് ജോർജ്, മാത്യുസ് ഏബ്രഹാം വൈസ് ചെയർമാൻ ശാന്ത പിള്ള, ഫിലിപ്പ്  മാരേറ്റ് വികാസ് നെടുമ്പള്ളി മറ്റ് ഭാരവാഹികൾ ഇങ്ങനെ ഒരു സംരംഭം നടത്തുവാൻ സാധിച്ചത് സന്തോഷം പങ്കുവച്ചു. 

 

ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി പ്രസിഡന്റ് ഗോപാലപിള്ള ജനറൽ സെക്രട്ടറി ഗ്രിഗറി മേഡയിൽ  ട്രഷറർ തോമസ് അരുമഗുടി  ഗ്ലോബൽ വീട്ടിൽ ജോൺമത്തായി പി സി മാത്യു വൈസ് ചെയർമാൻ ഡോക്ടർ വിജയലക്ഷ്മി അസോസിയേഷൻ സെക്രട്ടറി റൊണാ തോമസ് എന്നിവർ അമേരിക്ക റിജിയന്റെ സമയോചിതമായ സഹായത്തെ അഭിനന്ദിച്ചു. 

 

അമേരിക്കയിലുള്ള എല്ലാ പ്രവിശ്യകളും ഈ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com