ADVERTISEMENT

ഹൂ​സ്റ്റ​ണ്‍ ∙ മേയ് 11നു ചൊവാഴ്ച സംഘടിപ്പിക്കുന്ന ഇ​ന്‍റ​ർനാ​ഷ​ന​ൽ പ്രെ​യ​ർ ലൈൻ 7-ാമത് വാർഷിക സമ്മേളനത്തിൽ  സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ ബി​ഷ​പ്പും സു​വി​ശേ​ഷ പ്ര​സം​ഗീ​ക​നു​മാ​യ ഡോ. ​സി.​വി. മാ​ത്യു മുഖ്യാഥിതിയായി പങ്കെടുക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർനാ​ഷ​ന​ൽ പ്രെ​യ​ർ ലൈൻ. എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9 മ​ണി​ക്കാ​ണ് (ന്യൂ​യോ​ർ​ക്ക് ടൈം) ​പ്രെ​യ​ർ ലൈൻ സ​ജീ​വ​മാ​കു​ന്ന​ത്.

 വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷ​ൻമാരും, പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രും, ദൈ​വ​വ​ച​ന പ​ണ്ഡി​ത​രും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു. മേ​യ് 11 നു ​ചൊ​വ്വാ​ഴ​ച​യി​ലെ പ്രെ​യ​ർ ലൈ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു​വി​ന്‍റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​മ്പർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണം. ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ​ങ്കെ​ടു​ക്കു​ന്ന​തി​നും:

email--tamathew@hotmail.com, cvsamuel8@gmail.com

 ഫോ​ണ്‍: ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207, സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) 586 216 0602 (കോ​ർ​ഡി​നേ​റ്റ​ർ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com