ADVERTISEMENT

വാഷിംഗ്ടൺ ഡിസി ∙ ബൈഡൻ ഭരണത്തിൽ കാബിനറ്റ് റാങ്കിൽ നോമിനേറ്റ് ചെയ്യപ്പെട്ട ഏക ഇന്ത്യൻ അമേരിക്കൻ വംശജ നീരാ ടെൻഡന്റെ നിയമനം യുഎസ് സെനറ്റ് തള്ളിയതോടെ കാബിനറ്റ് റാങ്കിൽ നിന്നും പുറത്തായ നീരയെ വൈറ്റ്ഹൗസ് സീനിയർ അഡ്‌വൈസറായി നിയമിച്ചതായി മേയ് 14 ന് വൈറ്റ്ഹൗസിൽ നിന്നും പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

മാനേ്ജ്മെന്റ് ആൻഡ് ബഡ്ജറ്റ് ഓഫീസ് അധ്യക്ഷ എന്ന കാബിനറ്റ് റാങ്കിലാണ് നീര നോമിനേറ്റ് ചെയ്യപ്പെട്ടത്. മാർച്ചിൽ സെനറ്റിന്റെ അംഗീകാരം ലഭിക്കാതിരുന്നതിനാൽ നോമിനേഷൻ പിൻവലിക്കുകയായിരുന്നു. 

അഫോഡബിൾ കെയർ അക്ട് പോളിസി ചെയ്ഞ്ചിനു ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്ന ചുമതലയാണ് ബൈഡൻ ഇവരെ ഏൽപ്പിച്ചിരിക്കുന്നത്. ഈ ആക്ടിന് രൂപം നൽകിയ ബറാക്ക് ഒബാമയുടെ ടീമിൽ നീര പ്രവർത്തിച്ചിരുന്നു. സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ് ആക്ഷൻ ഫണ്ടിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി ചുമതല നിർവഹിക്കുകയാണ് നീര.

യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ നിന്നും ബിരുദവും യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദവും നേടി. 51 വയസ്സുള്ള നീര മസാച്യുസെറ്റ്സിലാണ് ജനിച്ചത്. ഇന്ത്യയിൽ നിന്നും കുടിയേറിയ മാതാപിതാക്കൾക്ക് ജനിച്ച മകളാണ് നീര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com