ADVERTISEMENT

സാൻഫ്രാൻസിക്കൊ ∙ അമേരിക്കയിൽ ജീവിച്ചിരുന്ന ഏറ്റവും  പ്രായം കൂടിയ ചിമ്പാൻസി സാൻഫ്രാൻസിക്കൊ സു ആൻഡ് ഗാർഡൻസിൽ ഓർമ്മയായി. കോമ്പി എന്ന ചിമ്പാൻസി 63 വയസ്സുവരെ മൃഗശാലയിൽ എത്തുന്നവരെ ചിരിപ്പിച്ചും, പ്രകോപിപ്പിച്ചും കഴിഞ്ഞതായി മൃഗശാലാധികൃതർ പറയുന്നു. 1960 ലാണ് കോമ്പി സാൻഫ്രാൻസ്ക്കൊ മൃഗശാലയിൽ എത്തുന്നത്.

വനപ്രദേശത്ത് ജീവിക്കുന്ന ചിമ്പാൻസിയുടെ ശരാശരി ആയുസ് 33 വയസ്സാണ്. മനുഷ്യ സംരക്ഷണയിൽ കഴിയുന്ന ചിമ്പാൻസികൾ 50–60 വർഷം വരെ ജീവിച്ചിരിക്കും. കോമ്പിക്കു പകരം വയ്ക്കാൻ മറ്റൊന്നില്ലാ എന്നാണ് മൃഗശാല എക്സികൂട്ടീവ് ഡയറക്ടർ ടാനിയ പീറ്റേഴ്സൺ പറയുന്നത്. 

cobby-chimpanzee-2

1960 ൽ കോമ്പിയോടൊപ്പം മൃഗശാലയിൽ എത്തിചേർന്ന മിനി, മാഗി എന്ന ചിംമ്പാൻസികൾക്ക് കോമ്പിയുടെ വേർപാട് വേദനാജനകമാണ്. ഇവർക്ക് ഇപ്പോൾ 53 വയസ്സായി. മറ്റൊരു ചിമ്പാൻസി 2013 ൽ ഇവരെ വിട്ടുപിരിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com