ADVERTISEMENT

ഇവര്‍ താരതമ്യേന വളരെകുറച്ച് നികുതി അടയ്ക്കുകയോ ചിലപ്പോള്‍ ഒന്നും അടയ്ക്കാതിരിക്കുകയോ ചെയ്തതായി വാര്‍ത്താ ഓര്‍ഗനൈസേഷനായ പ്രോപബ്ലിക്കയില്‍ നിന്നുള്ള ഒരു വിശകലനത്തില്‍ പറയുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നരായ എക്‌സിക്യൂട്ടീവുകള്‍ അവരുടെ സമ്പത്തിന്റെ ഒരു ഭാഗത്തിനു മാത്രമേ നികുതി അടച്ചിട്ടുള്ളൂവെന്നാണു റിപ്പോർട്ടിൽ പറയുന്നത് . 401 ബില്യണ്‍ ഡോളറിന് 13.6 ബില്യണ്‍ ഡോളര്‍ ഫെഡറല്‍ ആദായനികുതി മാത്രമാണ് ലഭിച്ചതെന്നാണു സൂചന. ഈ റിപ്പോര്‍ട്ട് അമേരിക്കന്‍ നികുതി സമ്പ്രദായത്തിലെ കടുത്ത അസമത്വം വെളിപ്പെടുത്തുന്നു. കാരണം വാറന്‍ ബഫെറ്റ്, ജെഫ്രി ബെസോസ്, മൈക്കല്‍ ബ്ലൂംബെര്‍ഗ്, എലോണ്‍ മസ്‌ക് തുടങ്ങിയ പ്ലൂട്ടോക്രാറ്റുകള്‍ക്ക് ടാക്‌സ് കോഡിലെ പഴുതുകളുടെ സങ്കീര്‍ണ്ണമായ പ്രയോജനം നേടാന്‍ കഴിഞ്ഞു. തൊഴില്‍ വരുമാനവും സമ്പത്തും നികുതി ചുമത്തുന്നതിന് നല്‍കിയ ഊന്നല്‍ നിയമാനുസൃതമായി തന്നെ മറികടക്കാന്‍ ഇവര്‍ക്കായി എന്നാണു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

biden

 

കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും നികുതി ഉയര്‍ത്തുന്നതിനായി പ്രസിഡന്റ് ബൈഡന്‍ ടാക്‌സ് കോഡ് ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രാജ്യത്തെ മുന്‍നിര ശതകോടീശ്വരന്മാരുടെ നികുതിയിളവ് തന്ത്രം വെളിപ്പെട്ടിരിക്കുന്നത്. ഉയര്‍ന്ന ആദായനികുതി നിരക്ക് 37 ശതമാനത്തില്‍ നിന്ന് 39.6 ശതമാനമായി ഉയര്‍ത്താന്‍ ബൈഡന്‍ നിര്‍ദ്ദേശിച്ചു. പക്ഷേ, രേഖകളുടെയും വിശകലനത്തിന്റെ നിഗമനങ്ങളുടെയും ഫലമായി മസച്യുസെറ്റ്‌സിലെ ഡെമോക്രാറ്റ് സെനറ്റര്‍ എലിസബത്ത് വാറന്‍ സ്വീകരിച്ചതു പോലെയുള്ള ഒരു സമ്പത്ത് നികുതി പരിഗണിക്കാന്‍ ആദായനികുതി വകുപ്പ് ശ്രമിച്ചേക്കും. വാറന്റെ പദ്ധതി ഒരു വ്യക്തിയുടെ മൊത്തം മൂല്യത്തിന് രണ്ടു ശതമാനം നികുതി ബാധകമാക്കുമെന്നാണ്. കടങ്ങള്‍ കുറച്ചതിനുശേഷം ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഓഹരികള്‍, വീടുകള്‍, ബോട്ടുകള്‍,  തുടങ്ങി കൈവശമുളള വസ്തുക്കൾക്ക്  50 മില്ല്യൻ മൂല്യം വന്നാല്‍ നികുതി അടക്കണമെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. എന്നാല്‍ പ്രസിഡന്റ് ബൈഡനും ഉപദേശകരും ഈ ആശയം പ്രാവര്‍ത്തികമാക്കില്ലെന്ന് കരുതുന്നു. തൊഴിലാളി കുടുംബങ്ങളെപ്പോലെ ശമ്പളത്തിലൂടെ സ്വത്ത് സമ്പാദിക്കാത്ത ശതകോടീശ്വരന്മാര്‍ക്കു  നികുതി സമ്പ്രദായം കര്‍ശനമാക്കിയിരിക്കുന്നു' എന്ന് റിപ്പോര്‍ട്ട് കാണിച്ചതായി വാറന്‍ ട്വിറ്ററില്‍ പറഞ്ഞു. 

Tax

പ്രോപബ്ലിക്ക എങ്ങനെയാണ് നികുതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചതെന്നു വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുളള. അതിസമ്പന്നർ ഇതു സംബന്ധിച്ചു പ്രതികരിച്ചത്  നല്‍കേണ്ട നികുതി അടച്ചു എന്നാണെന്നും പ്രോപബ്ലിക്ക പറയുന്നു.

 

സമ്പന്നര്‍ അവരുടെ നികുതി ബില്ലുകള്‍ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക വശങ്ങളും റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു. അതില്‍ സങ്കീര്‍ണ്ണമായ പഴുതുകളിലൂടെ നികുതി ബാധ്യത ഗണ്യമായി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ െചയ്യുന്നതായി പറയുന്നു. നികുതി ഏർപ്പെടുത്താത്ത വൻ തുക കടം വാങ്ങുന്നു എക്‌സിക്യൂട്ടീവുകള്‍ പണത്തിനു നല്‍കുന്ന പലിശ പലപ്പോഴും അവരുടെ നികുതി ബില്ലുകളില്‍ നിന്നു കുറയ്ക്കാം. 2007 ല്‍, ആമസോണിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബെസോസ് തന്റെ കമ്പനിയുടെ ഓഹരി വില ഇരട്ടിയായപ്പോഴും ഫെഡറല്‍ ആദായനികുതി ഒന്നും നല്‍കിയില്ല. നാലുവര്‍ഷത്തിനുശേഷം, അദ്ദേഹത്തിന്റെ സമ്പത്ത് 18 ബില്യണ്‍ ഡോളറായി ഉയര്‍ന്നപ്പോള്‍, ബെസോസ് നഷ്ടം റിപ്പോര്‍ട്ട് ചെയ്യുകയും തന്റെ മക്കള്‍ക്ക് 4,000 ഡോളര്‍ നികുതി ക്രെഡിറ്റ് ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് പ്രോപബ്ലിക്ക ചൂണ്ടിക്കാട്ടുന്നു.

 

നികുതിദായകരുടെ ഡാറ്റയുടെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഒറിഗോണിലെ സെനറ്റര്‍ റോണ്‍ വൈഡന്‍ പറഞ്ഞു. ഇപ്പോഴത്തെ നികുതി കോഡ് മാറ്റിയെഴുതേണ്ടതുണ്ടെന്ന് വ്യക്തമാക്കിയതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'ഈ ഡാറ്റ വെളിപ്പെടുത്തുന്നത്, പകര്‍ച്ചവ്യാധിയുടെ സമയത്ത് വളരെയധികം ലാഭമുണ്ടാക്കിയ രാജ്യത്തെ സമ്പന്നര്‍ അവരുടെ ന്യായമായ വിഹിതം നല്‍കിയിട്ടില്ല എന്നതാണ്,' വൈഡന്‍ പറഞ്ഞു, ആ അസമത്വം പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ തനിക്കുണ്ട്. സമിതിയിലെ ഉന്നത റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഐഡഹോയിലെ സെനറ്റര്‍ മൈക്ക് ക്രാപ്പോ പറഞ്ഞു, നികുതിദായകരുടെ സാമ്പത്തിക വിവരങ്ങളിലേക്ക് കൂടുതല്‍ പ്രവേശനം ലഭിച്ചത് ഗുണകരവും ആശ്വാസ്യവുമല്ല. ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏജന്‍സിയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍ നിയമനിര്‍മ്മാണം എന്നിവയില്‍ റിപ്പബ്ലിക്കന്‍മാരുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുകയാണെന്നും നികുതി ആവശ്യപ്പെടില്ലെന്നും പ്രസിഡന്റ് ചൊവ്വാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. 400,000 ഡോളറില്‍ താഴെ വരുമാനമുള്ള ആര്‍ക്കും വർധനവ് ഉണ്ടാവില്ല. 'വളരെക്കാലമായി സമ്പന്നരും കോര്‍പ്പറേറ്റുകളും അവരുടെ ന്യായമായ വിഹിതം അടയ്ക്കുന്നു,' ബൈഡന്‍ പറഞ്ഞു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് വിവാദമായി പടരുമ്പോഴും അതിനെക്കുറിച്ച് സംസാരിക്കാന്‍ ബൈഡന്‍ തയാറായിട്ടില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com