ADVERTISEMENT

ഫിലഡൽഫിയ ∙ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ദേശീയ ഓണാഘോഷം ഓഗസ്റ്റ് 21 ശനിയാഴ്ച്ച ഫിലഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഒരുക്കുന്നു. ഫിലഡൽഫിയാ കൺസ്റ്റാറ്റർ ഓപ്പൺ എയർ സ്റ്റേഡിയത്തിന്റെ അതിവിശാലതയിലാണ് ദേശീയ ഒണാഘോഷം അരങ്ങേറുക. കോവിഡ് ദുരിതത്തിന്റെ മോശംകാലം കഴിഞ്ഞ്, ചൈതന്യപൂർണ്ണമായ സാഹോദര്യ നാളുകളെ വരവേൽക്കാൻ കൈകൾ കോർക്കുകയാണ് ദേശീയ ഓണാഘോഷം അർഥമിടുന്നത്. 

അമേരിക്കയിൽ ദേശീയതലത്തിൽ സംഭാവനകൾ നൽകിയിട്ടുള്ള മലയാളി സാമൂഹ്യ സാംസ്കാരിക കലാ പ്രവർത്തകർ ഓണാഘോഷ പരിപാടികൾ അവതരിപ്പിക്കുന്നതിന് അണിനിരക്കും. മഹാമാരി വിതറിയ ദു:ഖനേരങ്ങളെ അകറ്റിയകറ്റി, മാനവസൗഹൃദത്തിന്റെ പൂപ്പുഞ്ചിരി സമ്മാനിക്കുന്ന നല്ലകാലത്തിന്റെ നാന്ദി കുറിക്കുകയാണ് കേരളാ ഫോറം ദേശീയ ഓണാഘോഷം ലക്ഷ്യമിടുന്നത് എന്ന് സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സൗഹൃദവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ, ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രഷറാർ രാജൻ സാമുവേൽ, ഓണാഘോഷ ചെയർമാൻ വിൻസൻ്റ്  ഇമ്മാനുവേൽ, ഓണാഘോഷ കോ ചെയർ ജോർജ് നടവയൽ എന്നിവർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്: (215 435 1015) , എക്സിക്യൂട്ടിവ് വൈസ് ചെയർമെൻ ഫീലിപ്പോസ് ചെറിയാൻ (215 605 7310), ജോർജ് ഓലിക്കൽ (215 873 4365 ), ജോബീ ജോർജ് (215 470 2400), ജോയിൻ്റ് സെക്രട്ടറി റോണി വർഗീസ് (267 213 544), അസ്സോസിയേറ്റ് ട്രഷറാർ ലെനോ സ്കറിയാ (267 229 0355).   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com