ADVERTISEMENT

കോർപസ് ക്രിസ്റ്റി (ടെക്സസ്) ∙ ഒരു വയസ്സുള്ള കുട്ടിയെയും അമ്മ ജെസബേൽ സമോറയേയും തട്ടിക്കൊണ്ടു പോയ ക്രിസ്റ്റിൻ ഗാർസിയയ്ക്കെതിരെ (24)  പൊലീസ് ആംബർ അലർട്ട് പ്രഖ്യാപിച്ചു. കൊലപാതകത്തിനും കവർച്ച നടത്തിയ കേസിലും പോലീസ് അന്വേഷണം നേരിടുകയായിരുന്നു ക്രിസ്റ്റിൻ ഗാർസിയ.

വീട്ടിൽ അതിക്രമിച്ചു കടന്നു കുട്ടിയേയും  ജെസബേലിനെയും  ക്രിസ്റ്റിൻ ഗാർസിയ തട്ടികൊണ്ടുപോകുകയായിരുന്നു. ക്രിസ്റ്റിൻ ഗാർസിയയുടെ മുൻ കാമുകിയായിരുന്നു ജെസബേൽ. ജെസബേലിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ പോലീസ് വെളിപ്പെടുത്തി. പതിനെട്ടു വയസ്സു പ്രായവും, നാലടി പതിനൊന്ന് ഇഞ്ചു ഉയരവുമുണ്ട്.  ബ്ലു ജീൻസും, ടോപുമാണ് ഇവർ ധരിച്ചിരുന്നത്.

തട്ടികൊണ്ടുപോയ ഗാർസിയാക്ക് അഞ്ച്  ഇഞ്ച്  ഉയരവും 160 പൗണ്ട് തൂക്കവും ഉണ്ടെന്നും വെള്ള ഹുഡിയും കറുത്തമാസ്ക്കും ധരിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. 2007 കാഡിലാക് എസ്ക്കലേഡ് ടെക്സസ് നമ്പർ പ്ലേറ്റ്  4SJKC കാറാണ് തട്ടികൊണ്ടു പോകുന്നതിനായി ഉപയോഗിച്ചത്. വാഹനത്തെക്കുറിച്ചോ, ഗാർസിയക്കുറിച്ചോ വിവരം ലഭിക്കുന്നവർ 911 നമ്പറിൽ വിളിച്ചു വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com