sections
MORE

ഫാ. കുര്യാക്കോസ് കുമ്പക്കീലിനു ഫിലഡല്‍ഫിയയില്‍ ഹൃദ്യമായ വരവേല്‍പ്പ്

reception-rev-kuriakose-1
SHARE

ഫിലഡല്‍ഫിയ ∙ സെന്‍റ് തോമസ് സിറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്‍റെ ആറാമത്തെ വികാരിയും, ഫൊറോനായുടെ കീഴില്‍ എക്സ്റ്റണ്‍ കേന്ദ്രമായുള്ള സെന്റ്. സെബാസ്റ്റ്യന്‍സ് മിഷന്‍റെ രണ്ടാമത്തെ ഡയറക്ടറുമായി ജൂണ്‍ ഒന്നിനു ചുമതലയേറ്റ റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിനു ഇടവകജനങ്ങള്‍ ഹൃദ്യമായ വരവേല്‍പ്പു നല്‍കി. 

reception-rev-kuriakose-3

ജൂണ്‍ 6 ഞായറാഴ്ച്ച ബഹുമാനപ്പെട്ട കുര്യാക്കോസച്ചനെ ദേവാലയകവാടത്തില്‍ കൈക്കാരന്മാരായ പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, പാരിഷ് കൗണ്‍സില്‍, ഭക്തസംഘടനകള്‍, മതാദ്ധ്യാപകര്‍, ഇടവകകാംഗങ്ങള്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു. 

തുടര്‍ന്ന് ദിവ്യബലിയര്‍പ്പണത്തിനായി അച്ചനെ കൈക്കാരന്മാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും, അള്‍ത്താര ശുശ്രൂഷികളും മദ്ബഹായിലേക്ക് ആനയിച്ച് കൈക്കാരന്മാര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു.കൈക്കാരന്മാരായ പോളച്ചന്‍ വറീദും,  ബിനു പോളും സ്വാഗതം  ആശംസിക്കുകയും, അച്ചന്‍റെ പുതിയ അജപാലനദൗത്യത്തിനു എല്ലാവിധ മംഗളങ്ങളും നേരുകയും ചെയ്തു.

reception-rev-kuriakose-2

മാനന്തവാടി രൂപതയ്ക്കുവേണ്ടി 1986 മെയ് 13 നു ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ പനമരം കല്ലുവയല്‍ സെ. മേരീസ് ഇടവകാംഗമാണു. 9 സഹോദരങ്ങളില്‍ ബനഡിക്ടൈന്‍ സഭാംഗമായ ജ്യേഷ്ഠസഹോദരന്‍ ഫാ. ജയിംസ് കുമ്പക്കീല്‍ ഒഎസ്ബി ഇന്‍ഡ്യാനയില്‍ 13 വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്നു. മറ്റു സഹോദരങ്ങള്‍ നാട്ടില്‍ തന്നെ.

മാനന്തവാടിരൂപതയിലെ എട്ടു സിറോമലബാര്‍ ദേവാലയങ്ങളില്‍ 25 വര്‍ഷത്തോളം വികാരിയായി സേവനമനുഷ്ഠിച്ചശേഷം ഷിക്കാഗോ സിറോമലബാര്‍ രൂപതാ സേവനത്തിനായി 2011 ല്‍ അമേരിക്കയിലെത്തിയ ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ഷിക്കാഗോ സിറോമലബാര്‍ രൂപതാ കാര്യാലയം, ഒക്‌ലഹോമാ ഹോളി ഫാമിലി, മയാമി കൊറല്‍ സ്പ്രിംഗ്സിലുള്ള (ഫോര്‍ട്ട് ലോഡര്‍ഡെയില്‍) ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത്, കലിഫോര്‍ണിയ സാന്‍ ബര്‍ണാഡിനോയിലുള്ള സെ. അല്‍ഫോന്‍സാ എന്നീ സിറോമലബാര്‍ ഇടവകദേവാലയങ്ങളില്‍ വികാരിയായി 10 വര്‍ഷത്തെ സേവനത്തിനു ശേഷമാണിപ്പോള്‍ ഫിലാഡല്‍ഫിയ ഇടവകയുടെ പുതിയ വികാരിയായി ചാര്‍ജെടുത്തിരിക്കുന്നത്. 

കുമ്പക്കീലച്ചന്‍റെ മൂന്നരദശാബ്ദക്കാലത്തെ പൗരോഹിത്യജീവിതത്തിലെ പന്ത്രണ്ടാമത്തെ ഇടവകയാണു ഫിലാഡല്‍ഫിയ, യുഎസിലെ നാലാമത്തേതും. 

reception-rev-kuriakose-4

തന്‍റെ മറുപടി പ്രസംഗത്തില്‍ ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ തനിക്കു മുന്‍പു ഫിലാഡല്‍ഫിയ ഇടവകയില്‍ സേവനം ചെയ്ത ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍, ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ എന്നീ വികാരിമാരെയും, 2005 ല്‍ ഇടവകയാകുന്നതിനുമുന്‍പു രണ്ടുപതിറ്റാണ്ടോളം ഫിലാഡല്‍ഫിയ സിറോമലബാര്‍ മിഷനില്‍ നിസ്വാര്‍ത്ഥസേവനം ചെയ്ത സിഎംഐ സഭാ വൈദികരെയും മറ്റു അല്മായനേതാക്കളെയും നന്ദിയോടെ അനുസ്മരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA