ADVERTISEMENT

ന്യൂയോർക്ക് ∙ ‘ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ’ എന്ന സന്ദേശവുമായി കോവിഡ് മുക്ത കേരളത്തിനായി ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകുന്നതിനായുള്ള ഫോമയുടെ ശ്രമങ്ങൾക്ക് പിന്തുണയായി സൈമൺ കോട്ടൂർ 8000 ഡോളർ സംഭാവന ചെയ്തു. അരിസോണയിലെ സൺഷൈൻ റസിഡൻഷ്യൽ ഹോമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ഉടമസ്ഥനുമാണ് സൈമൺ കോട്ടൂർ. 

1999ൽ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസിന്റെ എക്സപ്ഷനൽ സർവീസ് അവാർഡും 2013 ൽ ഡിഫൻസ് സെക്രട്ടറിയുടെ പാട്രിയോട്ടിക് എംപ്ലോയർ അവാർഡും കരസ്ഥമാക്കിയിട്ടുള്ള സൈമൺ കോട്ടൂർ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ഫോമയുടെ ജനസേവന പ്രവർത്തനങ്ങൾ ലോക മലയാളികളുടെ ഇടയിൽ പ്രശംസനീയമാണെന്നും ഫോമയുടെ പ്രവർത്തനങ്ങളോട് സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും സൈമൺ കോട്ടൂർ അറിയിച്ചു.

ഫോമയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ അയക്കാനുള്ള രണ്ടാം ഘട്ട ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ പേർ വെന്റിലേറ്ററുകളും മറ്റു അനുബന്ധ ജീവൻ രക്ഷാ ഉപകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ജൂൺ 30 നകം ആവശ്യമായത്ര ഉപകരണങ്ങൾ നാട്ടിൽ ആവശ്യമായവർക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് ഫോമാ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. 

ഫോമയുടെ പ്രവർത്തങ്ങളോട് സഹകരിച്ച സൈമൺ കോട്ടൂരിനും, മറ്റുള്ളവരോടും ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com