ADVERTISEMENT

അലമേഡ(കലിഫോർണിയ)∙ കലിഫോർണിയ സംസ്ഥാനത്തെ പ്രധാന സിറ്റികളിലൊന്നായ അലമേഡ സിറ്റി പൊലിസ് മേധാവിയായി ഇന്ത്യൻ അമേരിക്കൻ നിഷാന്ത് ജോഷി ജൂൺ 7ന് ചുമതലയേറ്റു. കലിഫോർണിയ ഓക്ക്‌ലാന്റ് പോലിസ് ഡിപ്പാർട്ട്മെന്റിൽ കഴിഞ്ഞ 23 വർഷമായി സേവനം അനുഷ്ഠിക്കുന്ന യുഎസ്സിൽ ജനിച്ച ഇന്ത്യൻ അമേരിക്കൻ നിഷാന്ത് കലിഫോർണിയയിലെ ഒരു സിറ്റിയുടെ മേധാവിയായി ചുമതലയേൽക്കുന്നത് ചരിത്രത്തിലാദ്യമായാണ്.

കലിഫോർണിയാ മാർട്ടിനസ് സിറ്റിയിൽ പൊലീസ് മേധാവിയായി ചുമതലയേറ്റ മൻജിത് സപ്പാൽ ഇന്ത്യൻ അമേരിക്കൻ വംശജനാണെങ്കിലും ഇംഗ്ലണ്ടിലായിരുന്നു ജനനം.ഭീകര പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഓക്ക്‌ലാൻഡ് സിറ്റിയിലെ പോലിസ് ഡിപ്പാർട്ട്മെന്റിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തു പുതിയ ചുമതല നിർവഹിക്കാൻ തന്നെ കൂടുതൽ സഹായിക്കുമെന്ന് നിഷാന്ത് പറഞ്ഞു.

nishanth-family

 

പൊലീസിനെകുറിച്ച് ഒരു പുനർചിന്തനം വേണമെന്നതാണ് ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭങ്ങളിൽ നിന്നും ലഭിച്ച പാഠമെന്നു നിഷാന്ത് വിശ്വസിക്കുന്നു.ജോഷിയുടെ പ്രവർത്തനങ്ങളിൽ ഞാൻ അഭിമാനിക്കുന്നു. ഓക്ക്‌ലാന്റ് പൊലിസ് ചീഫ് പറഞ്ഞു. 1998 ലാണ് ഒപിഡിയിൽ ചേർന്നതെന്നും ചീഫ് ലിറോണി ആംസ്ട്രോംഗ് പറഞ്ഞു.

കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ ബിഎഡും സെന്റ് മേരീസ് കോളജ് (മോർഗ)യിൽ നിന്നും ഓർഗനൈസേഷണൽ ലീഡർഷിപ്പിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഭാര്യ ഹോളി, മക്കൾ ജലൻ (22), ജെയ് (15), അജ (11).

English Summary: Indian American Sworn in as Police Chief in US City

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com