ADVERTISEMENT

ഫിലഡൽഫിയ ∙ ആത്മവിഷൻ എന്ന പേരിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്രിസ്തീയ റേഡിയോ ഫിലഡൽഫിയ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു. ആത്മാവിനെ തൊട്ടുണർത്തുന്ന ക്രിസ്തീയ ഗാനങ്ങൾ, ചിന്തോദ്ദീപകങ്ങളായ ആത്മീയ പ്രഭാഷണങ്ങൾ, കുട്ടികൾക്കുള്ള റേഡിയോ പരിപാടികൾ എന്നിവ ആത്മവിഷൻ അവതരിപ്പിക്കുന്നു. 

നിലവിൽ മലയാളം, തമിഴ് ഗാനങ്ങളാണ് പ്രക്ഷേപണം ചെയ്യുന്നത്. ക്രമേണ ഇംഗ്ളീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഉള്ള ക്രിസ്തീയ ഗാനങ്ങളും പ്രക്ഷേപണം ചെയ്യും. ആശ്വാസവും പ്രത്യാശയും പകരുന്ന, കേട്ടാലും കേട്ടാലും മതിവരാത്ത, പഴയതും പുതിയതുമായ ക്രിസ്തീയ ഗാനങ്ങളുടെ വൻശേഖരവുമായാണ് ആത്മവിഷൻ രംഗത്തെത്തുന്നത്. 

റേസയ്സ് കോശി തലയ്ക്കൽ അവതരിപ്പിക്കുന്ന ആത്മവിഷൻ ഇന്റർനെറ്റ് റേഡിയോ ശ്രോതാക്കളുടെ യാത്രാവേളകളെയും വിശ്രമ നേരങ്ങളെയും ഏകാന്തതകളെയും സംഗീത സാന്ദ്രമാക്കും. “സന്താപ കാലത്തും സന്തോഷ കാലത്തും ശ്രോതാക്കളുടെ സന്തത സഹചാരിയായിരിക്കും ആത്മവിഷൻ” എന്ന് റേയ്സ് കോശി തലയ്ക്കൽ പറഞ്ഞു. ആത്മവിഷൻ ആപ് സൗജന്യമായി ഡൗൺ ലോഡ് ചെയ്യാനാൻ ആൻഡ്രോയിഡ് ഫോണുകൾക്ക് പ്ലേസ്റ്റോറിൽ നിന്നും, ഐഫോണുകൾക്ക് ആപ് സ്റ്റോറിൽ നിന്നും സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com