ADVERTISEMENT

അറ്റ്‌ലാന്റ ∙ അമേരിക്കയിലെയും കാനഡയിലെയും മലയാളികള്‍ക്ക് വേണ്ടി ‘ഡാന്‍സ് ഡാന്‍സ് 2021’ എന്ന പേരിൽ സെമി ക്ലാസിക്കല്‍, സിനിമാറ്റിക് ഗ്രൂപ്പ് ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു. 14 വയസിനും 25 വയസിനും ഇടക്കുള്ള എല്ലാവർക്കും പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ ഡാന്‍സ് മത്സരത്തിന്റെ കിക്കോഫ് നടത്തി. അറ്റ്‌ലാന്റ ടാലന്റ് അരീനയുടെ കോര്‍ഡിനേറ്റര്‍ ആയ ജിജോ തോമസിന്റെ സ്വാഗതത്തോടെ തുടങ്ങിയ ചടങ്ങില്‍ ബിജു തുരുത്തുമാലില്‍ ഡാന്‍സ് ഡാന്‍സ് 2021 നെ കുറിച്ച് വിശദികരിച്ചു സംസാരിച്ചു.

അനില്‍ നായരുടെ നേതൃത്വത്തില്‍ എല്ലാ സംഘാടകരും ചേര്‍ന്നു നിലവിളക്കിനു തിരി കൊളുത്തി കിക്കോഫിന് തുടക്കം കുറിച്ചു. അറ്റ്‌ലാന്റയിലും  അമേരിക്കയിലും അറിയപ്പെടുന്ന നര്‍ത്തകിയും അറ്റ്‌ലാന്റ ടാലന്റ് അരീനയുടെ കോര്‍ഡിനേറ്ററുമായ അനില ഹരിദാസിന്റെ നൃത്തത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു.

dance-dance-2021-kick-off3

ഏവരും കാത്തിരിക്കുന്ന ഈ മത്സരത്തില്‍ സെമി ക്ലാസിക്കല്‍ വിഭാഗത്തിലും സിനിമാറ്റിക് വിഭാഗത്തിലും 750 ഡോളറിന്റെ ഒന്നാം സമ്മാനവും 500 ഡോളറിന്റെ  രണ്ടാം സമ്മാനവും 250 ഡോളറിന്റെ മൂന്നാം സമ്മാനവും കൂടാതെ ഏറ്റവും ജനപ്രീതി നേടിയ ടീമിന് രണ്ടു വിഭാഗത്തില്‍ നിന്നും പ്രത്യേക പുരസ്കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്. 

ഡാന്‍സ് ഡാന്‍സ് 2021ല്‍ പങ്കെടുക്കാന്‍ താൽര്യമുള്ളവര്‍ ടീം റജിസ്‌ട്രേഷന്‍ ഫീ ആയ 25 ഡോളറിനോടൊപ്പം ജൂണ്‍ 30നകം അറ്റ്‌ലാന്റ ടാലന്റ് അരീനയുടെ ഫെയ്സ്ബുക് പേജില്‍ ഉള്ള ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

dance-dance-2021-kick-off2

അറ്റ്‌ലാന്റ ടാലന്റ് അരീനയുടെ കോര്‍ഡിനേറ്റര്‍ ഷാജി ജോണിന്റെ നന്ദി പ്രസംഗത്തോടെ ഡാന്‍സ് ഡാന്‍സ് 2021 കിക്കോഫ് പരിപാടി സമാപിച്ചു. അബൂബക്കര്‍ സിദ്ധിഖ് ആയിരുന്നു പ്രോഗ്രാം എംസി. ലോഗന്‍വില്ലിലുള്ള പാം പാലസ് റസ്റ്ററന്റിൽ വെച്ചാണ് ചടങ്ങ് നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com