ADVERTISEMENT

ഡിട്രോയിറ്റ് ∙ അക്കാദമിക് വിജയങ്ങള്‍ നേടാനുള്ള മത്സരയോട്ടത്തില്‍ പുതുതലമുറക്ക് നഷ്ടമാകുന്ന സഹജീവി സൗഹാര്‍ദ്ദവും സഹാനുഭൂതിയും തിരിച്ചുപിടിക്കാന്‍ നൂതനമായൊരു പ്രോത്സാഹന സ്‌കോളര്‍ഷിപ് പദ്ധതിയുമായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍. സീനിയര്‍ ഹൈസ്കൂള്‍ വിദ്യാർഥികളില്‍ ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം (ജിപിഎ) സ്വന്തം സമൂഹത്തില്‍ നടത്തിയിട്ടുള്ള ഇടപെടലുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൂടി വിലയിരുത്തി വിജയികളെ കണ്ടെത്തുന്ന നൂതനമായ ഈ സ്‌കോളര്‍ഷിപ്പിന് 2021 ജൂലായ് 15 വരെ വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

മാതാപിതാക്കളില്‍ ഒരാളെങ്കിലും മലയാളിയായിട്ടുള്ള മിഷിഗണ്‍ സംസ്ഥാനത്തില്‍ സ്ഥിരതാമസമുള്ള ഏതൊരാള്‍ക്കും അപേക്ഷ നല്‍കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിക്ക് ആയിരം ഡോളറിന്റെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. മാറിവരുന്ന പ്രവാസി സാഹചര്യത്തില്‍ മലയാളി വിദ്യാർഥികളില്‍ ആത്മവിശ്വാസവും സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന ഈ സ്‌കോളര്‍ഷിപ് പദ്ധതി പ്രയോജപ്പെടുത്താന്‍ മിഷിഗണിലെ എല്ലാ മലയാളി വിദ്യാർഥികളും ശ്രമിക്കണമെന്ന് സംഘാടക സമിതി അംഗങ്ങളായ ജിജി പോള്‍, മാത്യു ചെരുവില്‍, മധു നായര്‍ എന്നിവര്‍ സംയുക്തമായി അഭ്യർഥിച്ചു.

അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഡിഎംഎ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com