ADVERTISEMENT

ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ വി. പുടിനുമായി കൂടിക്കാഴ്ച നടത്തി. ചരക്കുനീക്കവും പുതിയ വെല്ലുവിളികളും നിറഞ്ഞ ജി7 ഉച്ചകോടിക്കു ശേഷമാണ് ഇരുവരും കണ്ടത്. യൂറോപ്പിലെ അമേരിക്കയുടെ സഖ്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി തന്റെ ആദ്യ വിദേശയാത്രയുടെ ഭൂരിഭാഗവും ചെലവഴിച്ച ശേഷമാണു പുടിനെ ബൈഡന്‍ കണ്ടത് എന്നതും വലിയ പ്രാധാന്യം നല്‍കുന്നു. 18–ാം നൂറ്റാണ്ടില്‍ ജനീവ തടാകത്തിന് മുകളില്‍ സ്ഥിതിചെയ്യുന്ന സ്വിസ് വില്ലയിലായിരുന്നു കൂടിക്കാഴ്ച. 'സമാധാന നഗരം' എന്നു ഖ്യാതിയുള്ള ജനീവയിലേക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് ഗൈ പാര്‍മെലിന്‍ ഇരു നേതാക്കളെയും സ്വാഗതം ചെയ്തു. ഇരു നേതാക്കളുടെയും സ്വകാര്യ സെഷനുകള്‍ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു. െൈസനിക ഭീഷണികള്‍ മുതല്‍ മനുഷ്യാവകാശ ആശങ്കകള്‍ വരെയുള്ള വിഷമകരമായ വിഷയങ്ങളാണ് ഇരുപക്ഷവും ചര്‍ച്ച ചെയ്തത്. ശീതയുദ്ധകാലത്ത്, ആണവ ഉന്മൂലനത്തിന്റെ സാധ്യതയാണ് ചരിത്ര ഉടമ്പടികളിലേക്കും ലോകത്തെ തണുപ്പിച്ച ചട്ടക്കൂട്ടിലേക്കും മാറ്റിയതെങ്കില്‍ ഈ കൂടിക്കാഴ്ചയിൽ, സൈബര്‍ ആയുധങ്ങളാണ് മുഖ്യവിഷയമായത്.

biden-putin

 

ഡിജിറ്റല്‍ ലാന്‍ഡ്‌സ്‌കേപ്പ് നാവിഗേറ്റ് ചെയ്യുന്നതിനുള്ള ഔദ്യോഗിക നിയമങ്ങളില്‍ ഇരുപക്ഷവും യോജിക്കുമെന്ന് പ്രതീക്ഷയില്ലെങ്കിലും, വാഷിങ്ടണും മോസ്‌കോയും സ്ഥിരതയ്ക്കുള്ള ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചു. റാന്‍സംവെയറിന്റെ വർധിച്ചുവരുന്ന ബാധയെ ബൈഡന്‍ ഒറ്റപ്പെടുത്തിയെന്നാണു സൂചനകള്‍. അതില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നു പുറപ്പെടുന്നുവെന്ന ധാരണ യുഎസിന് ഇപ്പോള്‍ തന്നെയുണ്ട്. പുടിന്‍ ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് നിഷേധിച്ചെന്ന് കരുതുന്നു. പുടിന്റെ ആഭ്യന്തര രാഷ്ട്രീയ എതിര്‍പ്പിനെ അടിച്ചമര്‍ത്തല്‍, ഉക്രെയ്‌നിനോടുള്ള മോസ്‌കോയുടെ ആക്രമണം, വിദേശ തിരഞ്ഞെടുപ്പ് ഇടപെടല്‍ എന്നിവയും ബൈഡന്‍ ഉന്നയിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം പോലുള്ള പൊതുവായ മേഖലകളുണ്ടെന്ന് ക്രെംലിന്‍ പറഞ്ഞു, അവിടെ ഇരുപക്ഷത്തിനും യോജിപ്പുണ്ട്. പുടിനെ സംബന്ധിച്ചിടത്തോളം, ലോക വേദിയില്‍ അദ്ദേഹം ആഗ്രഹിക്കുന്ന ബഹുമാനം പ്രകടമാക്കുന്നതിന് ഈ മുഖാമുഖം പ്രധാനമാണ്.

വ്ളാഡിമിര്‍ പുടിന്‍,  ജോ ബൈഡൻ
വ്ളാഡിമിര്‍ പുടിന്‍, ജോ ബൈഡൻ

 

2001 ല്‍ സ്ലൊവേനിയയില്‍ നടന്ന ഒരു ഉച്ചകോടിക്ക് ശേഷം പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം പിന്നീട് തിരുത്തിയിരുന്നു. ഒരാഴ്ച മുമ്പ് ബ്രിട്ടനില്‍ തന്റെ യാത്ര ആരംഭിച്ച ബൈഡന്‍, പുടിന്റെ ദോഷകരമായ പ്രവര്‍ത്തനങ്ങളോട് ശക്തവും അര്‍ത്ഥവത്തായതുമായ രീതിയില്‍ അമേരിക്ക പ്രതികരിക്കുമെന്ന് പറഞ്ഞു. പുതിയ ശീതയുദ്ധത്തെക്കുറിച്ച് ഉപദേഷ്ടാക്കള്‍ സംസാരിച്ച റഷ്യന്‍ നേതാവ് വെള്ളിയാഴ്ച എന്‍ബിസി ന്യൂസിനോട് പറഞ്ഞു, 'അടുത്ത കാലത്തായി ഏറ്റവും താഴ്ന്ന നിലയിലേക്ക് വഷളായ ഒരു ബന്ധമാണിത്. പ്രസിഡന്റ് ഡോണള്‍ഡ് ജെ. ട്രംപ് 2018 ല്‍ പുടിനെ കാണാനായി ഹെല്‍സിങ്കിയിലേക്ക് പറന്നതും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചതുമായ ആദ്യ ഉച്ചകോടി കൂടിയാണിത്. എന്നാല്‍, ട്രംപില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് ബൈഡന്‍. ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മില്‍ ഒരു പുതിയ അസ്തിത്വ പോരാട്ടം നടക്കുന്നുണ്ടെന്ന് ബൈഡന്‍ നേരത്തെ തന്നെ റഷ്യ-അമേരിക്ക ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍, സ്വേച്ഛാധിപതികളുടെ മുന്നണിയില്‍ പുടിനോടൊപ്പം അമേരിക്കന്‍ നേതാവ് ഉച്ചകോടി നടത്തിയതിന് ചില ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിട്ടുവെന്നത് വേറെ കാര്യം.

 

മനുഷ്യാവകാശങ്ങളില്‍ ഇരുരാഷ്ട്രവും ഐക്യപ്പെടുമെന്നാണ് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ബൈഡന്‍ ഉദ്ദേശിക്കുന്നത് ഇതു തന്നെയാണ്. കാരണം, അധികാരമേറ്റതുമുതല്‍, മനുഷ്യാവകാശങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്ന വിമര്‍ശനമാണ് ബൈഡന് ലഭിച്ചിരുന്നത്. എന്നാല്‍, വൈറ്റ് ഹൗസ് ആ വിമര്‍ശനത്തെ എതിര്‍ക്കുന്നു. റഷ്യന്‍ നേതാവിന്റെ ബെലാറസിനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും ഇതിനെ വെല്ലുവിളിക്കാനുള്ള അവസരമായിട്ടാണ് പുടിനുമായുള്ള കൂടിക്കാഴ്ചയെ ഭരണകൂടം കാണുന്നത്.

 

ട്രംപിന്റെ റഷ്യയുമായുള്ള ബന്ധം തുടര്‍ച്ചയായി പരിശോധിച്ച ശേഷമാണ് ബൈഡന്‍ പുടിനെ കാണുന്നത്. ജനീവ യോഗം ബൈഡന് ഈ വ്യത്യാസം വ്യക്തമായി വരയ്ക്കാനും റഷ്യന്‍ പ്രസിഡന്റിന്റെ മുന്‍ഗാമിയല്ലാത്ത വിധത്തില്‍ നിലകൊള്ളാനും അവസരം നല്‍കുന്നു. അതുകൊണ്ടു തന്നെ ഇരുവരും ചേര്‍ന്നു വാര്‍ത്താസമ്മേളനം നടത്തിയതുമില്ല. സൈബര്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നു റഷ്യയോട് അമേരിക്ക ആവശ്യപ്പെട്ടേക്കും. റഷ്യന്‍ സര്‍ക്കാര്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ വിപുലീകരിച്ചിട്ടുണ്ടെന്നും അമേരിക്കയാണു പ്രധാന ലക്ഷ്യമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സൈബര്‍ ആയുധങ്ങളുടെ ഉപയോഗത്തെക്കുറിച്ചും വർധിച്ചുവരുന്ന ഓണ്‍ലൈന്‍ യുദ്ധത്തിന്റെ അപകടങ്ങളെക്കുറിച്ചും പുടിന് കര്‍ശനമായ സന്ദേശം നല്‍കാന്‍ ബൈഡന്‍ തീരുമാനിച്ചുവെന്ന് അഡ്മിനിസ്‌ട്രേഷന്‍ അധികൃതര്‍ പറയുന്നു. പുറമേ, ആണവായുധങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിനുള്ള കൂടുതല്‍ ശ്രമങ്ങള്‍ക്ക് രണ്ട് നേതാക്കള്‍ക്കും കഴിഞ്ഞേക്കും. ഇറാന്‍ ആണവകരാര്‍ ചര്‍ച്ച ചെയ്യാന്‍ മിഡില്‍ ഈസ്റ്റിലും അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചേക്കാം. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമായി റഷ്യ മാറണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു. വൈകാതെ, ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണു കരുതുന്നത്. വൈറ്റ്ഹൗസില്‍ നിന്നുള്ള പ്രസ്താവനയ്ക്ക് വേണ്ടി കാത്തിരിക്കുകയാണു ലോകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com