ADVERTISEMENT

വാഷിങ്ടൻ ഡി സി ∙ ഫെഡറൽ ട്രേയ്ഡ് കമ്മിഷൻ അധ്യക്ഷയായി ബൈഡൻ നോമിനേറ്റ് ചെയ്ത പാക്കിസ്ഥാൻ അമേരിക്കൻ ലിനാ ഖാന്റെ (32) നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു. വോട്ടെടുപ്പിൽ 28 നെതിരെ 69 വോട്ടുകളാണ് ലിന ഖാൻ നേടിയത്. ഡമോക്രാറ്റിക് പാർട്ടി അംഗങ്ങളോടൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റംഗങ്ങളും ഖാന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.

 

കൊളംമ്പിയ ലോ സ്കൂളിൽ അസോസിയേറ്റ് പ്രഫസർ ഓഫ് ലൊ ആയി പ്രവർത്തിച്ചുവരികയായിരുന്ന കലിഫോർണിയ സിലിക്കൻവാലിയിൽ നിന്നുള്ള ലിന.

പാക്കിസ്ഥാനിൽ നിന്നുള്ളവരാണു ലിനയുടെ മാതാപിതാക്കൾ. ലണ്ടനിലായിരുന്നു ജനനം. 2010 ൽ പതിനൊന്നാം വയസ്സിൽ മാതാപിതാക്കളോടൊപ്പം ലിന അമേരിക്കയിലെത്തി.

 

വില്യംസ് കോളജിൽ നിന്നും ബിരുദം നേടിയതിനുശേഷം  യെയിൽ  ലോ സ്കൂളിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കി. ലോ സ്കൂൾ വിദ്യാർഥിനിയായിരിക്കുമ്പോൾ തന്നെ ആമസോൺസ് ആൻഡ് ട്രസ്റ്റ് പാരഡോക്സ് എന്ന ലേഖനത്തിലൂടെ ഇവർ ശ്രദ്ധ പിടിച്ചുപറ്റി.  ഫെഡറൽ ഗവൺമെന്റിന്റെ വിവിധ തസ്തികകളിൽ  പ്രവർത്തിച്ചിട്ടുള്ള ലിനയ്ക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com