ADVERTISEMENT

ഓസ്റ്റിൻ ∙ വേണ്ടത്ര പരിശീലനമോ ലൈസൻസോ ഇല്ലാതെ പൊതുസ്ഥലങ്ങളിൽ ഹാൻഡ്‍ഗൺ കൊണ്ടുപോകുന്നതിന് അനുമതി നൽകുന്ന ബില്ലിൽ ഗവർണർ ഗ്രോഗ് ഏബട്ട് ഒപ്പുവച്ചു. ഹൗസ് ബിൽ 1927 ന് വിധേയമായി ഫെഡറൽ നിരോധിത സ്ഥലങ്ങളിലോ, സംസ്ഥാന നിരോധിത സ്ഥലങ്ങളിലോ ഒഴികെ എവിടേയും തോക്ക് കൊണ്ടുനടക്കുന്നതിനുള്ള അനുമതിയാണ് ഇതോടെ ലോൺ സ്റ്റാർ സ്റ്റേറ്റ് പൗരന്മാർക്ക് ലഭിച്ചിരിക്കുന്നത്.

തോക്ക് ആവശ്യമാണെന്നു വാദിക്കുന്ന ഗൺറൈറ്റ്സ് ഗ്രൂപ്പിന്റെ വൻ വിജയമാണിതെന്ന് അവർ അവകാശപ്പെടുമ്പോൾ തന്നെ സംസ്ഥാനത്തു ഗൺവയലൻസ് വർധിക്കാനേ പുതിയ ഉത്തരവ് ഉപകരിക്കൂ എന്നു ബില്ലിനെ എതിർക്കുന്നവരും വാദിക്കുന്നു.

21 വയസ്സിനു മുകളിലുള്ള ആർക്കും തോക്ക് കൈവശം വയ്ക്കാം എന്നുള്ളത് ഭയാശങ്കകൾ വർധിപ്പിക്കുന്നതായി പുതിയ ഉത്തരവിനെ എതിർക്കുന്നവർ പറയുന്നു. ടെക്സസ് സംസ്ഥാനത്തു ഭരണഘടന അനുവദിക്കുന്ന അവകാശമാണ് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് ഗവർണർ അഭിപ്രായപ്പെട്ടു.

ടെക്സസ് സെനറ്റ് ഈ ബിൽ പാസ്സാക്കുന്നതിനു നിരവധി ഭേദഗതികൾ ചർച്ച ചെയ്തുവെങ്കിലും ഭൂരിപക്ഷ അംഗങ്ങളും നിബന്ധനകൾ ഇല്ലാതെ ഹാൻഡ് ഗൺ കൈവശം വയ്ക്കാമെന്ന് വാദിക്കുകയായിരുന്നു. പെർമിറ്റില്ലാതെ തോക്ക് കൈവശം വയ്ക്കാം എന്നതിനെ ഭൂരിപക്ഷം ടെക്സസ് വോട്ടർമാരും എതിർക്കുന്നതായാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് നടത്തിയ സർവേ ചൂണ്ടികാട്ടിയിരുന്നത്. മാസ് ഷൂട്ടിങ് വർധിച്ചു വരുന്നതിനിടയിൽ പുതിയ ഉത്തരവ് എങ്ങനെ ബാധിക്കുമെന്നുള്ളതു പ്രവചനാതീതമാണ്.

English Summary : Texas joins list of states dropping permit rules for guns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com