ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് എക്സിക്യൂട്ടീവ് ഡയറക്ടറായി ഇന്ത്യൻ അമേരിക്കൻ സീനത്ത് റഹ്മാനെ നിയമിച്ചു. ജൂലൈ ഒന്നു മുതൽ സീനത്ത് ചുമതലയിൽ പ്രവേശിക്കാം. എസ്പെൻ ഇൻസ്റ്റിറ്റ്യൂട്ട് അമേരിക്കാ പ്രൊജക്റ്റ് ലീഡറായി പ്രവർത്തിച്ചു വരികയാണ് സീനത്ത്. ആഗോളതലത്തിൽ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിഷയങ്ങൾ സമൂഹത്തെ എങ്ങനെ ദോഷകരമായി ബാധിക്കും എന്നതിനെ കുറിച്ചു പഠനം നടത്തുന്ന പ്രഗത്ഭ നാഷനൽ ലീഡർ കൂടിയാണ് സീനത്ത്.

ഗ്ലോബൽ യൂത്ത് നേരിടുന്ന പ്രശ്നങ്ങൾക്കു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുന്ന യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് സ്പെഷൽ അഡ്‍വൈസർ കൂടിയായിരുന്ന സീനത്ത് ഹില്ലരി ക്ലിന്റൻ, ജോൺ കേറി എന്നിവരുടെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സിൽ നിന്നും ബിരുദം നേടിയ ഇവർ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്നും മിഡിൽ ഈസ്റ്റേൺ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ പഠനകാലഘട്ടത്തിൽ അവർ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്താണെന്ന് കണ്ടെത്തി അതിനു പരിഹാരം കണ്ടെത്തുക എന്ന വലിയ ഉത്തരവാദിത്വമാണ് തന്നിൽ നിഷിപ്തമായിരിക്കുന്നതെന്നും തന്റെ കഴിവിന്റെ പരമാവധി അതിനുവേണ്ടി പ്രയോജനപ്പെടുത്തുമെന്നും ഇവർ പറഞ്ഞു.

ഇന്ത്യയിൽ നിന്നും കുടിയേറിയ മാതാപിതാക്കൾക്ക് ഷിക്കാഗോയിൽ ജനിച്ച മകളാണ് സീനത്ത്. മൂന്നു വർഷം കൂടുമ്പോൾ ഇന്ത്യയിലെ കുടുംബാംഗങ്ങളെ സന്ദർശിക്കുക എന്നതു ഇവരുടെ പതിവാണ്.

English Summary : Zeenat Rahman appointed executive director of Chicago University Institute of Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com