ADVERTISEMENT

ബാൾട്ടിമോർ ∙ കോവിഡിന്റെ അനന്തരഫലം ശരിക്കും അനുഭവിക്കേണ്ടി വന്നത് ബാൾട്ടിമോർ ഹൈസ്കൂൾ വിദ്യാർഥികൾക്ക്. ബാൾട്ടിമോർ പബ്ലിക് സ്കൂളുകളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന 20,500 ഹൈസ്കൂൾ വിദ്യാർഥികളിൽ 41 ശതമാനം പേർക്ക് ഒരു ശതമാനത്തിൽ കുറവ് ജിപിഎ മാത്രമാണ് ലഭിച്ചതെന്ന് മുൻ ബാൾട്ടിമോർ സിറ്റി കൗൺസിൽ പ്രസിഡന്റ് പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ സമൂഹത്തേയും വിദ്യാഭ്യാസത്തേയും എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നതിനു വ്യക്തമായ ചിത്രമാണ് ഹൈസ്കൂൾ  വിദ്യാർഥികളുടേത്. ഇതു വളരെ വേദനാജനകമാണ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ആയിരകണക്കിന് കുട്ടികളുടെ ജിപിഎ താഴുന്നുവെന്നത് അവരുടെ ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇതിന്റെ ദുരന്തഫലങ്ങൾ എത്രനാൾ നീണ്ടുനിൽക്കുമെന്ന് പറയാനാകില്ല. ബാൾട്ടിമോർ ഹൈസ്കൂൾ വിദ്യാർഥികളിൽ 21 ശതമാനത്തിനു മാത്രമേ മൂന്നിനു മുകളിൽ ജിപിഎ ലഭിച്ചിട്ടുള്ളൂ. കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചുപൂട്ടുവാൻ നിർബന്ധിതമായതിനു മുമ്പു 24 ശതമാനം വിദ്യാർഥികൾക്കു മാത്രമേ ജിപിഎ ഒന്നിനു താഴെ ലഭിച്ചിരുന്നത്. ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചതോടെ വിദ്യാർഥികളും മാതാപിതാക്കളും നിരവധി വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com