ADVERTISEMENT

ന്യൂയോർക്ക് ∙ ഫോമാ യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ 12നും 17 വയസ്സിനുമിടയിലുള്ള മലയാളി കുട്ടികൾക്കായുള്ള യൂത്ത് ഫോറം രൂപം കൊള്ളുന്നു. തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ജന സേവനത്തിന്റെയും കാരുണ്യത്തിന്റെയും നല്ല മാതൃകകളായി സ്വയം രൂപപ്പെടാനും സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഉതകുന്ന ഒരു വേദിയാണ് ജൂനിയർ യൂത്ത് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്. കൗമാരത്തിന്റെ വിഹ്വലതകളിൽ നിന്നും തെറ്റായ അഭിവാഞ്ഛകളിൽ നിന്ന് മോചിതരാകാനും കുടുംബത്തിനും രാഷ്ട്രത്തിനും മുതൽക്കൂട്ടാകാനും ഒരു നല്ല തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആദ്യപടിയാണ് ജൂനിയർ യൂത്ത് ഫോറം.

വിശാലമായ സൗഹൃദം വളർത്തുന്നതിലൂടെ നല്ല അനുഭവങ്ങൾ പങ്കുവെക്കാനും സന്ദേശങ്ങൾ കൈമാറാനും, കാലാഭിരുചികളെ വളർത്തുന്ന സെമിനാറുകൾ, വർക്ക് ഷോപ്പുകൾ, ലഹരി വിരുദ്ധ കാമ്പയിനുകൾ, പഠനനിലവാരാമുയർത്താനുള്ള പരിശീലനക്കളരികൾ, എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾ ഉടൻ നടപ്പിലാക്കി തുടങ്ങും. ജൂനിയർ യൂത്ത് ഫോറം അംഗങ്ങളെ നയിക്കുന്നതിനും ഉപദേശങ്ങൾ നൽകുന്നതിനും മാർഗ്ഗ നിർദ്ദേശകർ ഉണ്ടാകും. വിവിധ വിഷയങ്ങളിൽ മാർഗനിർദ്ദേശം, കഴിവുകളെ പ്രചോദിപ്പിക്കുക, വൈകാരിക പിന്തുണ നൽകി ആത്മവിശ്വാസവും കഴിവും വളർത്തുക, നല്ല മാതൃകകൾ തീർക്കുക, സ്വന്തം മേഖലകളിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ദൃഢനിശ്ചയം വളർത്തിയെടുക്കുക തുടങ്ങിയവയ്ക്കു മാർഗ്ഗ നിർദ്ദേശകർ പിന്തുണയും പ്രോത്സാഹനവും നൽകും.

മാതാപിതാക്കളുടെ അനുവാദപ്രകാരം പന്ത്രണ്ടിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവർക്ക് ജൂനിയർ യൂത്ത് ഫോറത്തിൽ അംഗങ്ങളാകാം. മാതാപിതാക്കളുമായിട്ടായിരിക്കും ആശയവിനിമയത്തിനായി നേരിട്ട് ബന്ധപ്പെടുക. പതിനെട്ട് വയസ്സ് തികയുന്നവരെ യൂത്ത് ഫോറത്തിലേക്ക് മാറ്റും.

                                                                                                ജൂനിയർ യൂത്ത് ഫോറത്തിന്റ സംരംഭങ്ങളും ദൈനംദിന പ്രവർത്തനങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കുന്നത് അതിനായി അധികാരപ്പെടുത്തിയ ജൂനിയർ യൂത്ത് ഫോറം ബോർഡ് ആയിരിക്കും. ജൂനിയർ യൂത്ത് ഫോറത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനും പ്രവർത്തന ചുമതലകൾക്കുമായി പത്ത് പേരടങ്ങുന്ന ഒരു സമിതിയെ തീരുമാനിച്ചു. ഉപദേശക സമിതിയിലേക്ക് യുവജന സമിതി ദേശീയ കോർഡിനേറ്റർ അനു സ്കറിയ, യുവജന ദേശീയ സമിതി പ്രതിനിധികളായ കുരുവിള ജെയിംസ്, മസൂദ് അൽ അൻസാർ, കാൽവിൻ കവലക്കൽ എന്നിവരും അജിത് കൊച്ചൂസ് ( ഉപദേശക സമിതി ചെയർ), രാജ് മാർഗ്ഗശ്ശേരി,  ജഗതി നായർ  ഡോ.മെർലിൻ അബ്രഹാം ,ജെയിൻ മാത്യൂസ് കണ്ണച്ചാൻ പറമ്പിൽ, അഷിത കോമത്ത് (അംഗങ്ങൾ) എന്നിവരെയും തീരുമാനിച്ചു.

വിശദവിവരങ്ങൾക്കും അംഗത്വത്തിനായി യൂത്ത് ഫോറം പ്രതിനിധികളെ ബന്ധപ്പെടുക: മസൂദ് അൽ അൻസാർ: (ഫോമ ദേശീയ യുവജന പ്രതിനിധി) (470) 301-5095, കുരുവിള ജെയിംസ് (ഫോമ ദേശീയ യുവജന പ്രതിനിധി) (215) 301-4540, കാൽവിൻ കവലക്കൽ (ഫോമ ദേശീയ യുവജന പ്രതിനിധി) (630) 649-8545, അനു സ്കറിയ (ഫോമ നാഷനൽ യൂത്ത് കോർഡിനേറ്റർ) (267-496-2423).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com